in ,

LOVELOVE OMGOMG

എന്താണ് മെസ്സിയെ ഇഷ്ടപ്പെടാൻ കാരണം?; ഒരൊറ്റ കാരണം പറഞ്ഞ് പോർച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി. മെസ്സിയെ ഇഷ്ടപ്പെടാൻ പലർക്കും പല കാരണങ്ങളുണ്ട്. ചിലർക്ക് മെസ്സിയുടെ പ്രകടനമായിരിക്കാം, മറ്റു ചിലർക്ക് അദ്ദേഹത്തിന്റെ പെരുമാറ്റമാവാം… അങ്ങനെ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടാവും. പോർച്ചുഗീസ് ഇതിഹാസം താരം ലൂയിസ് ഫിഗോയ്ക്കും മെസ്സിയെ ഇഷ്ടപ്പെടാൻ ഒരു കാരണമുണ്ട്.

ലോറസ് വേൾഡ് സ്പോർട്സ് അവാർഡ്‌സ് ടീമുമായി നടത്തിയ അഭിമുഖത്തിലാണ് പോർച്ചുഗീസ് ഇതിഹസം മെസ്സിയെ ഇഷ്ടപ്പെടാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുന്നത്. വർഷം തോറും മെസ്സിയുടെ പെർഫോമൻസ് ലെവൽ വർധിക്കുന്നതാണ് തന്നിൽ മെസിയെ ആകര്ഷിപ്പിച്ച ഘടകം എന്നാണ് ഫിഗോയുടെ വാക്കുകൾ.

ഓരോ വർഷവും തന്റെ പ്രകടനം കഴിഞ്ഞ വർഷത്തിതിനേക്കാൾ മികച്ചതാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ മെസ്സിക്ക് അത് സാധിക്കുന്നുവെന്നും അത് എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണമാണെന്നും ഫിഗോ പറഞ്ഞു.

അതെ സമയം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ വാർത്തകൾ ഇപ്പോഴും ഫുട്ബോൾ ലോകത്ത് സജീവമാണ്. പിഎസ്ജിയിൽ മെസ്സിയുടെ കരാറിന്റെ അവസാന കാലത്താണ്. നിലവിൽ ഇത് വരെ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കിയിട്ടില്ല. അതിനാൽ ജൂണോടു കൂടി താരം ഫ്രീ ഏജന്റാവും.

ഫ്രീ ഏജന്റാവുന്ന മെസ്സി ബാഴ്‌സയിലേക്ക് തിരിച്ച് പോകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ മെസ്സിക്ക് പിറകിൽ ഇന്റർ മിയാമി, അൽ ഹിലാൽ തുടങ്ങിയ ക്ലബ്ബുകൾ വമ്പൻ ഓഫാറുകളുമായുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഐപിഎല്ലിനേക്കാളും രണ്ടിരട്ടി ചെലവ്; ക്രിക്കറ്റ് ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ പുതിയൊരു ലീഗ് കൂടി

പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആര്.