in

LOVELOVE

റൊണാൾഡോ ഇനി എങ്ങോട്ട്? സാധ്യതകൾ ഇങ്ങനെ..

നാൽപത് വയസുവരെ ഫുട്ബോളിൽ തുടരുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അത്കൊണ്ട് താരം ഉടൻ വിരമിക്കില്ലെന്നുറപ്പാണ്. ആഴ്ചയിൽ നാലേമുക്കാൽ കോടിയിലേറെ രൂപ പ്രതിഫലം വാക്കുന്ന റൊണാൾഡോയെ സ്വന്തമാക്കുക മിക്ക ക്ലബുകൾക്കും അത്ര എളുപ്പമുള്ള കാര്യമല്ല.

ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയതോടെ പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പരസ്പര ധാരണയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടിരുന്നു.

ലോകക്കപ്പിൽ ഒരു ക്ലബ് മേൽവിലാസമില്ലാതെയാവും റൊണാൾഡോ ഖത്തറിൽ പന്ത് തട്ടുക. എന്നാൽ ഇപ്പോഴ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായവുന്നത് റൊണാൾഡോ ഇനി ഏത് ക്ലബിന് വേണ്ടി പന്ത് തട്ടും എന്നറിയാനാണ്.

നാൽപത് വയസുവരെ ഫുട്ബോളിൽ തുടരുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അത്കൊണ്ട് താരം ഉടൻ വിരമിക്കില്ലെന്നുറപ്പാണ്. ആഴ്ചയിൽ നാലേമുക്കാൽ കോടിയിലേറെ രൂപ പ്രതിഫലം വാക്കുന്ന റൊണാൾഡോയെ സ്വന്തമാക്കുക മിക്ക ക്ലബുകൾക്കും അത്ര എളുപ്പമുള്ള കാര്യമല്ല.

നിലവിൽ സൗദി അറേബ്യൻ ക്ലബിന്‍റെ ഓഫർ മാത്രമാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ളത്. പക്ഷെ റൊണാൾഡോ ഇത് നേരത്തെ നിരസിച്ചിരുന്നു. പിന്നെ റൊണാൾഡോ പോവാൻ സാധ്യതയുള്ളത്ത് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയിലേക്കാണ്.

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോയെ ടീമിലെത്തിക്കാൻ ചെൽസി ഉടമ ടോഡ് ബോ‍ഹ്‍ലിക്ക് താൽപര്യമുണ്ടായിരുന്നു. പിന്നീട് താരം പോവാൻ സാധ്യതയുള്ളത്ത് പോർച്ചുഗീസ് ക്ലബ് സ്പോട്ടിംഗ് ലിസ്ബണും അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഡേവിഡ് ബെക്കാമിന്റെ ഇന്‍റര്‍ മയാമിലേക്കുമാണ്.

പക്ഷെ താരം പിഎസ്ജിയിലേക്ക് പോകുമെന്ന് ഒട്ടനവധി അഭ്യൂഹംങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ നീക്കം നടക്കാൻ വഴിയില്ല. എന്തിരുന്നാലും ലോകകപ്പ് കഴിയുന്നത്തോടെ താരം ഇനി ഏത് ക്ലബിന് വേണ്ടി പന്ത് തട്ടുമെന്നറിയാം.

എന്ത് കൊണ്ട് ലൂണ നായകനായ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തുന്നു? കാരണം ഇതാണ്

ബ്ലാസ്റ്റേഴ്‌സില്ലാത്ത മാച്ച്വീക്കിലെ കിടിലൻ പോരാട്ടങ്ങൾ ഇങ്ങനെ..