സീസൺ തുടക്കത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോൾ ജെസ്സൽ ആയിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ നായകൻ. എന്നാൽ ജെസ്സലിന്റെ മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹം ആദ്യ ഇലവിൽ നിന്ന് പുറത്തായപ്പോൾ വീണ്ടും നായക സ്ഥാനം അഡ്രിയാൻ ലൂണയിലേക്കെത്തി.
ലൂണ നായകനായ മൂന്ന് മത്സരങ്ങളിലും കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയും ചെയ്തിട്ടുണ്ട്.ലൂണയെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യതാരമായിട്ടും അദ്ദേഹം നായകനായാൽ ടീം വിജയിക്കുമെന്നുള്ള ഒരു വിശ്വാസം കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്.
എന്നാൽ അത് കേവലം ഒരു അന്ധവിശ്വാസം മാത്രമല്ല, മറിച്ച് ജെസ്സലിനിക്കാൾ ടീമിനെ ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് അഡ്രിയാൻ ലൂണക്ക് ഉണ്ട് എന്നതാണ്.
ജെസ്സൽ ഒരു താരം എന്ന നിലയിൽ ക്യാപ്റ്റന്റെ ഹാൻഡ്‌ബാൻഡ് അണിഞ്ഞു കളിക്കുമ്പോൾ അഡ്രിയാൻ ലൂണ നേരെ മറിച്ചാണ്. തന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ടീമിന്റെ ഒത്തിണക്കത്തെയും മുന്നോട്ട് കൊണ്ടുപോകാൻ അഡ്രിയാൻ ലൂണക്ക് സാധിക്കുന്നുണ്ട്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയെ ഒന്നിച്ച് കൊണ്ടുപോകാൻ അഡ്രിയാൻ ലൂണ എന്ന നായകന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അഡ്രിയാൻ ലൂണ ടീമിന്റെ നായകനാകുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയത്തിലെത്തുന്നത് എന്ന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചില ആരാധകർ അഭിപ്രായപെടുന്നുണ്ട്.