in ,

LOLLOL LOVELOVE

ബ്ലാസ്റ്റേഴ്‌സില്ലാത്ത മാച്ച്വീക്കിലെ കിടിലൻ പോരാട്ടങ്ങൾ ഇങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം റൗണ്ട് നാളെ ഒഡിഷ ചെന്നൈ മത്സരത്തോടെ തുടങ്ങുകയാണ്. എട്ടാം റൗണ്ടിൽ നടക്കാനിരിക്കുന്ന വാശിയെറിയ പോരാട്ടങ്ങൾ ഏതെലമാണ് എന്ന് നമ്മുക്ക് നോകാം. വിശ്രമം അനുവദിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്‌സിന് എട്ടാം റൗണ്ടിൽ മത്സരമുണ്ടായിരിക്കില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം റൗണ്ട് നാളെ ഒഡിഷ ചെന്നൈ മത്സരത്തോടെ തുടങ്ങുകയാണ്. എട്ടാം റൗണ്ടിൽ നടക്കാനിരിക്കുന്ന വാശിയെറിയ പോരാട്ടങ്ങൾ ഏതെലമാണ് എന്ന് നമ്മുക്ക് നോകാം. വിശ്രമം അനുവദിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്‌സിന് എട്ടാം റൗണ്ടിൽ മത്സരമുണ്ടായിരിക്കില്ല.

1) ഒഡിഷ എഫ്സി Vs ചെന്നൈ എഫ്സി

എട്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ വ്യാഴാഴ്ച രാത്രി 7:30ക്കി ഒഡിഷ എഫ്സി ചെന്നൈ എഫ്സിയെ നേരിടും. ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഇരു ക്ലബ്ബും ഏഴാം റൗണ്ടിൽ ജയിചാണ് നേർക്കുനേർ വരുന്നത്. ഒപ്പം ഇരു ക്ലബ്ബും ആ ജൈത്ര യാത്ര തുടരാം എന്ന വിശ്വാസത്തിലായിരിക്കും പന്ത് തട്ടുക.

2) നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡ് Vs മുംബൈ സിറ്റി എഫ്സി

എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡ് മുംബൈ സിറ്റി എഫ്സിയെ നേരിടും. നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിൽ വെള്ളിയാഴ്ച രാത്രി 7:30ക്കിയാണ് മത്സരം നടക്കുക. സീസണിൽ ഒരു പോയിന്റ് പോലും നേടാൻ പറ്റാത്ത നോർത്ത് ഈസ്റ്റിന് സ്വന്തം കാണികൾക് മുന്നിൽ ജയം അനിവാര്യമാണ്. മുംബൈയാണേൽ സീസണിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് നോർത്ത് ഈസ്റ്റിനെ നേരിടാൻ വരുന്നത്.

3) എഫ്സി ഗോവ Vs ബംഗളുരു എഫ്സി

എട്ടാം റൗണ്ടിൽ ശനിയാഴ്ചത്തെ ആദ്യ മത്സരത്തിൽ വൈകീട്ട് 5:30ക്കി എഫ്സി ഗോവ ബംഗളുരു എഫ്സിയെ നേരിടും. ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡയിൽ വെച്ചാണ് മത്സരം നടക്കുക. കരുതരായ എടികെ മോഹൻ ബഗാനെ വിഴ്ത്തികൊണ്ടാണ് എഫ്സി ഗോവ ബംഗളുരുവിനെ നേരിടാൻ ഇറങ്ങുന്നത്. എന്നാൽ ബംഗളുരു മുംബൈനോട്‌ ഏറ്റുവാങ്ങേണ്ടി വന്ന വമ്പൻ തോൽ‌വിയിൽ നിന്നും കരകയറാനായിരിക്കും ഇറങ്ങുക. ഒപ്പം പട്ടികയിൽ പത്താം സ്ഥാനത്തുള്ള ബംഗളുരുവിന് ജയം അനിവാര്യമാണ്.

4) എടികെ മോഹൻ ബഗാൻ Vs ഹൈദരാബാദ് എഫ്സി

എട്ടാം റൗണ്ടിലെ ശനിയാഴ്ചത്തെ രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്സിയെ നേരിടും. എടികെയുടെ ഹോം ഗ്രൗണ്ടായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി 7:30ക്കാണ് മത്സരം നടക്കുക. എട്ടാം റൗണ്ടിലെ ഏറ്റവും കൂടുതൽ വാശിയെറിയ പോരാട്ടം കൂടിയായിരിക്കും ഇത്. അവസാന മത്സരം തോറ്റാണ് ഇരു ടീമും നേർക്കുനേർ വരുന്നത്. അത്കൊണ്ട് തന്നെ ജയിച്ച് വിജയ വഴിയിൽ തീരിച്ചെത്താനായിരിക്കും ഇരു ടീമിന്റെയും ശ്രമം.

5) ജംഷഡ്പൂർ എഫ്സി Vs ഈസ്റ്റ്‌ ബംഗാൾ എഫ്സി

എട്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ ജംഷഡ്പൂർ എഫ്സി ഈസ്റ്റ്‌ ബംഗാളിനെ നേരിടും. ഞായറാഴ്ച രാത്രി 7:30ക്കി ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടായ JRD ടാറ്റ സ്പോർട്സ് കോംപ്ലക്സ് വെച്ചാണ് മത്സരം നടക്കുക. ഇരു ടീമും കഴിഞ്ഞ മത്സരത്തിൽ തോറ്റാണ് നേർക്കുനേർ വരുന്നത്. അത് കൊണ്ട് വിജയ വഴിയിൽ തിരിച്ചെത്താനും പട്ടികയിൽ കുതിപ്പ് നടത്താൻ ജയം ലക്ഷ്യവെച്ചായിരിക്കും ഇരു ക്ലബ്ബും ഞായറാഴ്ച ഇറങ്ങുക.

റൊണാൾഡോ ഇനി എങ്ങോട്ട്? സാധ്യതകൾ ഇങ്ങനെ..

ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം ആര് നേടും? പോരാട്ടം ഇങ്ങനെ..