in , ,

LOVELOVE

ഡി പോളും എയ്ഞ്ചൽ ഡി മറിയയും ഇന്ന് കളിക്കാനിറങ്ങുമോ?; പ്രതികരണവുമായി അർജന്റീന പരിശീലകൻ

നെതർലാൻന്റിനെതിരായുള്ള ക്വാർട്ടർ മത്സരത്തിന് ഇറങ്ങും മുമ്പ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത് പരിക്കേറ്റ എയ്ഞ്ചൽ ഡി മറിയയും റോഡ്രിഗോ ഡി പോളും ഇന്ന് കളിക്കുമോ എന്നുള്ളതാണ്. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അർജന്റീന കോച്ച് ലയണൽ സ്കലോണി.

ഖത്തർ ലോകകപ്പിൽ തങ്ങളുടെ നിർണായക മത്സരത്തിൽ കരുത്തരായ അർജന്റീന ഇന്ന് നെതർലാൻഡിനെതിരെ ഇറങ്ങുകയാണ് ഇന്നത്തെ മത്സരം വിജയിച്ചാൽ മെസ്സിക്കും സംഘഗത്തിനും ലോകകപ്പിനോട് ഒന്നുകൂടി അടുക്കാം.

നെതർലാൻന്റിനെതിരായുള്ള ക്വാർട്ടർ മത്സരത്തിന് ഇറങ്ങും മുമ്പ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത് പരിക്കേറ്റ എയ്ഞ്ചൽ ഡി മറിയയും റോഡ്രിഗോ ഡി പോളും ഇന്ന് കളിക്കുമോ എന്നുള്ളതാണ്. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അർജന്റീന കോച്ച് ലയണൽ സ്കലോണി.

എയ്ഞ്ചൽ ഡി മറിയയും റോഡ്രിഗോ ഡി പോളും ഇന്ന് ക്വാർട്ടർ ഫൈനലിൽ കളിക്കാൻ ഇറങ്ങും എന്നുള്ള ശുഭാപ്തി വിശ്വാസമാണ് അർജന്റീന പരിശീലകൻ പങ്കുവെച്ചത്. ഇരുവരും നിലവിൽ ടീമിനോടൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഡി പോളിന്റെ പരിക്ക് ഗുരുതരമാണ് എന്ന റിപ്പോർട്ടുകൾ ശരിയല്ല എന്നും അർജന്റീനൻ പരിശീലകൻ പറഞ്ഞു.

അതേസമയം സൂപ്പർതാരമായ ഡി മറിയക് ഓസ്ട്രേലിയക്കെതിരായിയിട്ടുള്ള പ്രീക്വാർട്ടർ മത്സരം നഷ്ടമായിരുന്നു. പരിക്കേറ്റ ഡി മറിയ പരിക്കുമാറി ഇന്ന് നെതർലാൻഡിനെതിരെയുള്ള ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

ഡി പോളിന്റെയും എയ്ഞ്ചൽ ഡി മറിയ യുടെയും സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും ലൈനപ്പ് പ്രഖ്യാപിക്കുക എന്നും ലയണൽ സ്കലോണി പറഞ്ഞു. അതേസമയം ഇന്ന് രാത്രി 12. 30നാണ് അർജന്റീനയും നെതർലാന്റും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ബ്രസീൽ- ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ ആയിരിക്കും അർജന്റീന സെമിഫൈനൽ നേരിടുക.

എന്റെ പിള്ളേരെ തൊടുന്നോടാ; ബ്രസീൽ താരങ്ങൾക്കതിരെ വിമർശനം ഉന്നയിച്ചവർക്ക് ആശാന്റെ മരണമാസ്സ് മറുപടി

സൂപ്പർ താരം ഇന്നും ഇറങ്ങില്ല; ക്രൊയേഷ്യക്കെതിരായ മത്സരത്തിന് മുമ്പ് ടീം അപ്‌ഡേറ്റുമായി ടിറ്റെ