ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ലോകകപ്പിനെ അലട്ടുന്ന ചാമ്പ്യന്മാരുടെ ശാപത്തിന് ഇത്തവണ പരിഹാരമാകുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ഇത്തവണ ഗ്രൂപ്പ് ഘട്ടം പിന്നിടുകയാണ് എങ്കിൽ അവർക്ക് ഗ്രൂപ്പ് ശാപം മറികടക്കാനാകും.ഫുട്ബോൾ ലോകത്ത് നേരത്തേ തന്നെ ഇത്തരത്തിൽ ചാമ്പ്യന്മാർക്ക് ഒരു ഗ്രൂപ്പ് ഘട്ട ശാപമുണ്ടായിരുന്നു.
ചാമ്പ്യൻമാരുടെ ശാപം 2010 മുതൽ നമ്മൾ വീണ്ടും കണ്ടതാണ്. 2010ൽ ചാമ്പ്യന്മാരായ സ്പെയിൻ 2014ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.
2014 ൽ ചാമ്പ്യന്മാരായ ജർമ്മനി 2018 ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.2018ലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഇത്തവണ ഗ്രൂപ്പ് ഘട്ടം മറികടക്കുമോ എന്നുള്ളതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
ഇനി ഫ്രാൻസ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായാൽ ലോക കപ്പിൽ വീണ്ടും ചാമ്പ്യന്മാരുടെ ശാപം തുടരും.അതല്ല, ഫ്രാൻസ് ഗ്രൂപ്പ് ഘട്ടം മറികടക്കുകയാണ് എങ്കിൽ ഈ ശാപമോക്ഷം ഫ്രാൻസിലൂടെ സാധ്യമാവുകയും ചെയ്യും.