മുഖവുര ആവശ്യമില്ലാത്ത,കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് പരിചിതമായ പേരാണ് ഷൈജു ദാമോദരൻ.മലയാളം കമന്ററിയിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.അദ്ദേഹത്തിന്റെ കമന്ററി ഇഷ്ടപ്പെടുന്നവരും അത് പോലെ കമന്ററിയെ വിമർശിക്കുന്നവരുമുണ്ട്.
എന്നാലിപ്പോൾ ഷൈജുവുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. വിവാദത്തിനുള്ള കാരണം കഴിഞ്ഞ ദിവസം ഷൈജു പങ്ക് വെച്ച ഒരു വീഡിയോ തന്നെയാണ്.
കഴിഞ്ഞ ദിവസം ഷൈജു ദാമോദരൻ പങ്ക് വെച്ച
വിഡിയോയിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉക്രൈൻ താരമായ ഇവാൻ കലിയുഷ്നി യുടെ കാലിൽ മുത്തമിടുകയും ഇത് കേരളത്തിന്റെ വകയാണ് എന്ന് പറയുന്നതുമാണ്. കാലിൽ മുത്തമിടുമ്പോൾ അത് വേണ്ട എന്ന് ആദ്യഘട്ടത്തിൽ കലിയുഷ്നി പറയുന്നുമുണ്ട്.
എന്നാൽ ഇവാൻ കലിയുഷ്നി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച താരമാണെന്നും എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണെന്നും, പക്ഷെ അദ്ദേഹത്തിന്റെ കാലിൽ മുത്തമിട്ട് ഒരു ദൈവതുല്യനായി അദ്ദേഹത്തെ കാണേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോയ്ക്കെതിരെ ഉയരുന്നത്. കൂടാതെ ഇത് കേരളത്തിന്റെ വകയാണ് എന്ന് ഷൈജു പറയുമ്പോൾ കേരളത്തിലെ എല്ലാ ജനങ്ങളുടെയും കുത്തക ഷൈജുദാമോദരൻ എന്തിനാണ് സ്വയം ഏറ്റെടുക്കുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട്.
കലിയുഷ്നിയുടെ കാലിൽ മുത്തമ്മിട്ട് അത് കേരളത്തിന്റെ വകയാണ് എന്ന് പറയുമ്പോൾ സത്യത്തിൽ കേരളത്തെ അപമാനിക്കുകയാണ് ചെയ്തത് എന്ന വിമർശനം കൂടി ഉയരുമ്പോൾ വീഡിയോ കൂടുതൽ വിവാദമാവുകയാണ്.