in , , ,

LOVELOVE LOLLOL

ഉക്രൈനിയൻ മിസൈലിനെ പറ്റി ഇവാൻ ആശാന് പറയാനുള്ളത്

നാല് ഗോളുകളാണ് ഇതുവരെ ഇവാൻ കലിയൂഷ്നി നേടിയിരിക്കുന്നത്. ഐ എസ് എല്ലിലെ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമനാണ് ഇവാൻ കലിയൂഷ്നി എന്ന ഈ മധ്യനിരതാരം എന്നതും കൂടി ശ്രദ്ധേയമായ ഒരു കാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ശെരിക്കും ഞെട്ടിപ്പിച്ച ഒരു സൈനിങ്ങായിരുന്നു ഉക്രൈൻ താരമായ ഇവാൻ കലിയൂഷ്നി .താരം ഉക്രൈൻ ക്ലബ്ബിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. തന്റെ ഉയരം മുതലാക്കിക്കൊണ്ട് താരം ഒരുപാട് ഹെഡർ ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടുമെന്നാണ് പലരും കരുതിയിരുന്നത്.

എന്നാൽ തലയേക്കാൾ താരം കൂടുതൽ ഉപയോഗിച്ചത് തന്റെ കാലുകൾ തന്നെയാണ്. തന്റെ കാലുകളിൽ നിന്ന് നാല് ഗോളുകളാണ് ഇതുവരെ ഇവാൻ കലിയൂഷ്നി നേടിയിരിക്കുന്നത്. ഐ എസ് എല്ലിലെ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമനാണ് ഇവാൻ കലിയൂഷ്നി എന്ന ഈ മധ്യനിരതാരം എന്നതും കൂടി ശ്രദ്ധേയമായ ഒരു കാര്യമാണ്.

നേടിയ നാല് ഗോളുകളിൽ രണ്ടെണ്ണം മികച്ച ലോങ്ങ്‌ റേഞ്ചർ ഗോളുകളായിരുന്നു. എഫ്.സി ഗോവക്കെതിരെ ഇവാൻ കലിയൂഷ്നി നേടിയ ഗോളുകൾ ആരാധകർ പെട്ടന്നൊന്നും മറക്കാൻ സാധ്യതയില്ല.

ഇപ്പോഴിതാ ഇവാൻ കലിയൂഷ്നിയെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. അദ്ദേഹത്തിന് കളിക്കളത്തിലെ ഗ്യാപ്പുകൾ മുതലാക്കാനും ലോങ്ങ്‌ റേഞ്ച് ഗോളുകൾ നേടുന്നതിനും പ്രത്യേക കഴിവുണ്ട് എന്നാണ് ഇവാൻ കലയുഴഷ്നിയെ പറ്റി ഇവാൻ വുകമനോവിച് പറയുന്നത്.എഫ്. സി ഗോവക്കെതിരെ മറ്റു സാധ്യതകൾ ഉണ്ടായിരുന്നുവെങ്കിലും ഗോളിലേക്ക് ലക്ഷ്യം വെക്കുക എന്നതായിരുന്നു കലിയൂഷ്നിയുടെ തീരുമാനമെന്നും ആ തീരുമാനത്തിൽ അദ്ദേഹം വിജയിച്ചു എന്നും ഇവാൻ വുകമനോവിച് പറയുന്നു.

ഇത്തരത്തിൽ ലോങ്ങ്റേഞ്ച് ഗോളുകൾ നേടുന്നതിൽ ഇവാൻ കലിയൂഷ്നിക്ക് പ്രത്യേകം ഹരമുണ്ട് എന്നും ഇത്തരത്തിൽ ലോങ്ങ്‌ റേഞ്ച് ഗോളുകൾ നേടുന്ന താരത്തെ ഒരു പരിശീലകൻ എന്ന നിലയിൽ അഭിനന്ദിക്കുമെന്നും ഇവാൻ വുകമനോവിച് വ്യക്തമാക്കി.

അക്കാര്യത്തിൽ ഞാൻ തൃപ്തനല്ല; തുറന്ന് പറഞ്ഞ് ഇവാൻ വുകമനോവിച്ച്

കലിയുഷ്നിയുടെ കാല് പിടിച്ച് കേരളത്തിന്റെ വക ഷൈജുവിന്റെ ‘ഉമ്മ’ ;വീഡിയോയ്ക്കെതിരെ വ്യാപക വിമർശനം