in , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

അക്കാര്യത്തിൽ ഞാൻ തൃപ്തനല്ല; തുറന്ന് പറഞ്ഞ് ഇവാൻ വുകമനോവിച്ച്

ഒരു പരാജയം പോലുമേൽക്കാതെ പതിനാറ് പോയിന്റുമായി ഹൈദരാബാദ് എഫ് സി ലീഗിൽ ഒന്നാമതാണ്.ഹൈദരാബാദ് എഫ് സി ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒരു പോരായ്മയെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്.

ആറ് വർഷങ്ങൾക്ക് ശേഷം എഫ്സി ഗോവയെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.ഇനി കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നവംബർ 19 ന് ഹൈദരാബാദ് എഫ് സി ക്കെതിരെയാണ്. ഹൈദരാബാദിന്റെ തട്ടകത്തിലാണ് ഈ മത്സരം നടക്കുന്നത് എന്നതിനാൽ കേരളാ ബ്ലാസ്റ്റേഴ്സിന് ഹോം അഡ്വാൻറ്റേജ് ഉണ്ടാവില്ല.

കഴിഞ്ഞ സീസണിൽ ഹൈദരാബാദിനോടാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ പരാജയപ്പെട്ടത്. അതുകൊണ്ട് ഒരു മധുരപ്രതികാരം കൂടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോൾ ലക്ഷ്യം വെക്കുന്നുണ്ട്.എന്നാൽ സീസണിൽ ഇതുവരെയും മികച്ച പ്രകടനത്തോടെ മുന്നേറുന്ന ടീമാണ് ഹൈദരാബാദ് എഫ് സി.

ഒരു പരാജയം പോലുമേൽക്കാതെ പതിനാറ് പോയിന്റുമായി ഹൈദരാബാദ് എഫ് സി ലീഗിൽ ഒന്നാമതാണ്.ഹൈദരാബാദ് എഫ് സി ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒരു പോരായ്മയെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര ഒരുപാട് മെച്ചപ്പെടാനുണ്ട് എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആശാൻ ഇവാൻ വുകോമനോവിച്ച് പറയുന്നത് . കഴിഞ്ഞ സീസണിൽ ഒരുപാട് ക്ലീൻഷീറ്റുകൾ നേടിയ ടീമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നും എന്നാൽ ഈ സീസണിൽ തുടക്കം മുതലേ അക്കാര്യങ്ങൾ സംഭവിക്കുന്നില്ല എന്നും ഇവാൻ വുകോമനോവിച്ച് തുറന്നുപറഞ്ഞു.

എഫ് സി ഗോവയ്‌ക്കെതിരെ ഗോവ ഒരു ഗോൾ നേടിയത് അവരുടെ മിടുക്ക് കൊണ്ട് മാത്രമല്ലായെന്നും കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പിഴവുകൾ കൊണ്ടാണെന്നും ഇവാൻ വുകോമനോവിച്ച് തുറന്നു പറയുന്നുണ്ട് . അടുത്ത മത്സരത്തിൽ പ്രതിരോധം കൂടുതൽ ശക്തമാവേണ്ടതുണ്ടെന്നും ഇവാൻ വുകോമനോവിച്ച് ഓർമിപ്പിക്കുന്നു.

ന്യൂസിലാണ്ടിനെതിരായ ആദ്യ ടി20 യിൽ സഞ്ജു കളിക്കില്ല

ഉക്രൈനിയൻ മിസൈലിനെ പറ്റി ഇവാൻ ആശാന് പറയാനുള്ളത്