in , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ബ്രസീൽ ക്യാമ്പിൽ നിന്നും വീണ്ടും ആശങ്കപ്പെടുത്തുന്ന വാർത്തകൾ

ഖത്തർ ലോകക്കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ ബ്രസീൽ വിജയിച്ചുതുടങ്ങിയിട്ടുണ്ട്. സെർബിയയെയാണ് അവർ 2-0 എന്ന സ്കോർലൈനിൽ പരാജയപ്പെടുത്തിയത്

ഖത്തർ ലോകക്കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ ബ്രസീൽ വിജയിച്ചുതുടങ്ങിയിട്ടുണ്ട്. സെർബിയയെയാണ് അവർ 2-0 എന്ന സ്കോർലൈനിൽ പരാജയപപ്പെടുത്തിയത്.

ഈ വിജയം ബ്രസീൽ ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട് എങ്കിലും ഈ സന്തോഷത്തിനിടയിൽ ബ്രസീൽ ആരാധകരെ ഏറെ നിരാശയിലാഴ്ത്തുന്ന സംഭവമാണ് സൂപ്പർ താരം നെയ്മറിന് പറ്റിയ പരിക്ക്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നെയ്മറിന് ആങ്കിൽ ഇഞ്ചുറിയാണ് സംഭവിച്ചത് എന്നും നെയ്മർ ഗ്രൂപ്പ് ഘട്ടങ്ങളിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ബ്രസീലിന് വേണ്ടി കളിക്കില്ല എന്നുമാണ്.

എന്നാൽ നെയ്മറിനു പിന്നാലെ മറ്റൊരു സൂപ്പർ താരത്തിനുകൂടി ബ്രസീൽ നിരയിൽ പരിക്കേറ്റിരിക്കുകയാണ്. ബ്രസീലിന്റെ ഫുൾ ബാക്ക് ഡാനിലോക്കാണ് പരിക്കുപറ്റിയിരിക്കുന്നത്. ഡാനിലോയും പരിക്കിനെ തുടർന്ന് ഇനിയുള്ള രണ്ട് ഗ്രൂപ്പ്‌ ഘട്ട മത്സരങ്ങളിലും കളിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

ബ്രസിലിന് ഗ്രൂപ്പ്‌ ഘട്ട മത്സരത്തിൽ ഇനി നെയ്മറിന്റെയും ഡാനിലോയുടെയും അഭാവം വലിയ രീതിയിൽ നേരിടേണ്ടിവരും പക്ഷെ ബ്രസീലിനെ സംബന്ധിച്ച് വളരെ വിപുലമായ ഒരു സ്‌ക്വാഡ് ആണ് അവർക്കുള്ളത്. നെയ്മറിനും ഡാനിലോയിക്കും പകരം മികച്ച താരങ്ങൾ ബ്രസീലിന്റെ സ്‌ക്വാഡിൽ ഉണ്ട് എന്നതിനാൽ തന്നെ നെയ്മറും ഡാനിലോയും ഇല്ലാത്തത് ബ്രസിലിനെ വലിയ രീതിയിൽ അലട്ടില്ല.

ആരാധകരോട് മെസ്സിക്ക് പറയാനുള്ളത്

എന്ത് കൊണ്ട് നെയ്മർക്ക് പരിക്ക് പതിവാകുന്നു?കാരണമുണ്ട്