in , , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

ഇത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശാപമോ🤣; നാണക്കേടിന്റെ റെക്കോർഡുകൾ വാരിക്കൂട്ടി ബംഗളൂരു…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് തന്നെ ബംഗളുരു എഫ്സിക്ക് ഒട്ടേറെ നാണംകെട്ട റെക്കോർഡുകളാണ് ഇപ്പോൾ വഴങ്ങേണ്ടി വന്നത്. ബംഗളൂരു സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് തന്നെ ബംഗളുരു എഫ്സിക്ക് ഒട്ടേറെ നാണംകെട്ട റെക്കോർഡുകളാണ് ഇപ്പോൾ വഴങ്ങേണ്ടി വന്നത്. ബംഗളൂരു സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു.

ആദ്യം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഒന്നിനെതിരെ രണ്ടുഗോളുകൾക്കും രണ്ടാം മത്സരത്തിൽ മോഹൻ ബഗാനോട് എതിരില്ലാത്ത ഒരു ഗോളിനുമായിരുന്നു ബംഗളൂരു പരാജയപ്പെട്ടത്.

ഐഎസ്എലിന്റെ പത്താം സീസണിലെ ആദ്യ ഗോൾ വഴങ്ങുന്ന ടീം, ആദ്യം പരാജയപ്പെടുന്ന ടീം, ആദ്യ സെൽഫ് ഗോൾ വഴങ്ങുന്ന ടീം, ആദ്യ യെല്ലോ, റെഡ് കാർഡ് വാങ്ങുന്ന ടീം അങ്ങനെ ഒട്ടേറെ നാണംകെട്ട റെക്കോർഡാണ് ആദ്യ രണ്ട് മത്സരത്തിൽ തന്നെ ബംഗളുരുവിന് വഴങ്ങേണ്ടി വന്നിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശാപമാണോ എന്ന് കരുതി പോവുന്ന രീതിയിലാണ് ബംഗളുരുവിന്റെ പ്രകടനവും. സീസണിൽ ഇതുവരെ ബംഗളുരു വഴങ്ങേണ്ടി വന്ന മൂന്ന് ഗോളിൽ രണ്ട് ഗോളും ഡിഫെൻസീവ് എറർ മൂല്ലമാണ്. മുന്നേറ്റ നിരയിലാണെങ്കിൽ വേണ്ടത്ര അക്രമണം നടത്താനും കഴിയുന്നില്ല.

പക്ഷെ കഴിഞ്ഞ സീസണിലും ബംഗളൂരുവിന്റെ തുടക്കം ഇങ്ങനെയായിരുന്നു. എന്നാൽ അവസാനം 11 മത്സരങ്ങളിൽ ബംഗളൂരുവിന്റെ വമ്പൻ തിരിച്ചുവരവ് തന്നെയായിരുന്നു നമ്മൾ കാണാൻ സാക്ഷിയായത്. എന്തിരുന്നാലും ബംഗളുരുവിന്റെ വരാൻ പോകുന്ന മത്സരങ്ങൾ എന്തൊക്കെയാകുമെന്ന് നമുക്ക് കാത്തിരിക്കാം.

ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിട്ടുവോ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മുൻതൂക്കം🔥; ISLലെ ഏറ്റവുമധികം വാല്യുവുള്ള മുന്നേറ്റ താരങ്ങൾ ഇവരൊക്കെ…