ബ്ലാസ്റ്റേഴ്സിൽ ഈ സീസണോട് കൂടി കരാർ അവസാനിക്കുന്ന 11 താരങ്ങളെ പരിചയപ്പെടുത്തുന്ന ആർട്ടിക്കിളിന്റെ രണ്ടാം ഭാഗം ( ആദ്യ ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: 12 ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കരാർ ഈ സീസണോടെ അവസാനിക്കും; കരാർ അവസാനിക്കുന്നവരിൽ ആരാധകരുടെ ഇഷ്ട താരങ്ങളും (Part 01) )
- യോഹിയെൻബാ മീതേയ്
ബ്ലാസ്റ്റേഴ്‌സ് റിസേർവ് സ്‌ക്വാഡിൽ നിന്നും സീനിയർ ടീമിലേക്ക് പ്രൊമോഷൻ ലഭിച്ച താരത്തിന് സീനിയർ ടീമിൽ കുറച്ച് മിനുട്ടുകൾ മാത്രമേ കളിയ്ക്കാൻ അവസരം ലഭിച്ചുള്ളൂ. താരത്തിന്റെ കരാർ ഈ സീസണോട് അവസാനിക്കുമെങ്കിലും താരത്തിന് ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകാനുള്ള സാധ്യത കൂടുതലാണ്.
- വിബിൻ മോഹൻ
ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ഈ മലയാളി താരത്തിന്റെ കരാറും ഈ സീസണോട് കൂടി അവസാനിക്കും.
- അഡ്രിയാൻ ലൂണ
ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയുടെ കരാറും ഈ സീസണോട് കൂടി അവസാനിക്കും. എന്നാൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ജീവന് തുല്യം സ്നേഹിക്കുന്ന ലൂണ ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.
- ഫെഡർ സെർനിച്ച്
ലൂണയുടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ച ലിത്വാനിയൻ നായകൻ ഫെഡർ സെർനിച്ചിന്റെ കരാറും സീസൺ അവസാനത്തോടെ അവസാനിക്കും.
- ഡൈസുകെ സകായ്
പരിക്കേറ്റ് സീസൺ നഷ്‌ടമായ ജോഷുവാ സോട്ടിരിയോയ്ക്ക് പകരക്കാനായി ബ്ലാസ്റ്റേഴ്‌സ് ജപ്പാനിൽ നിന്നെത്തിച്ച ഡൈസുകെ സകായ്ക്ക് ബ്ലാസ്റ്റേഴ്‌സിൽ ആകെ ഒരു വർഷത്തെ കരാർ മാത്രമാണ് ഉള്ളത്. ഈ സീസൺ അവസാനത്തോടെ താരത്തിന്റെ കരാറും കഴിയും.
- ഡയമന്തകോസ്
ബ്ലാസ്റ്റേഴ്സിന്റെ ഈ ഗ്രീക്ക് ഗോളടി മിഷന്റെ കരാറും ഈ സീസണോട് കൂടി അവസാനിക്കും. നിലവിൽ മികച്ച ഫോമിലുള്ള താരത്തിനായി മറ്റു ക്ലബ്ബുകളും രംഗത്ത് വന്നേക്കാം.
- ബിദ്ധ്യാസാഗർ സിങ്
ബ്ലാസ്റ്റേഴ്സിൽ തീരെ അവസരങ്ങൾ ഇല്ലാത്ത ബിദ്ധ്യാസാഗറിനും ഈ സീസൺ വരെയാണ് ബ്ലാസ്റ്റേഴ്സിൽ കരാറുള്ളത്.