in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത് മികച്ച തീരുമാനമാണെന്ന് ചെന്നൈയിന്റെ മുൻ വിദേശതാരം😍🔥

ഇന്ത്യൻ സൂപ്പർ ലീഗിലെ ശക്തരും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാൻസ് പിന്തുണയുമുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ യൂറോപ്പിൽ നിന്നും ഒരു കിടിലൻ താരത്തിനെ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ശക്തരും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാൻസ് പിന്തുണയുമുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ യൂറോപ്പിൽ നിന്നും ഒരു കിടിലൻ താരത്തിനെ സ്വന്തമാക്കിയിട്ടുണ്ട്.

ഫെഡർ സെനിച് എന്ന 32 വയസ്സുകാരനായ ലിത്വനിയ ദേശീയ ടീമിന്റെ നായകനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ  സൈൻ ചെയ്തതിനുശേഷം സോഷ്യൽ മീഡിയ വഴി വലിയ പിന്തുണയാണ് ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ ഭാഗത്ത് നിന്നും ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരത്തിന് ലഭിക്കുന്നത്.

7000 ഫോളോവേഴ്‌സിനടുത്തുണ്ടായിരുന്ന ഫെഡറിന്റെ നിലവിലെ ഫോളോവേഴ്സിന്റെ എണ്ണം ഏകദേശം 85000 പേരാണ്. എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലേക്ക് എത്തിയതിനു ശേഷം ഫെഡറിന് ആശസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ചെന്നൈയിൻ, ജംഷഡ്പൂര് താരമായ വാൽസ്കിസ്.

ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തത് വളരെ നല്ല തീരുമാനമാണെന്നാണ് ലിത്വാനിയ ടീമിൽ ഫെഡറിന്റെ സഹതാരം കൂടിയായ വാൽസ്കിസ് പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിലേക്ക് വരാനും ആരാധകരെ കാണുവാനും താൻ കാത്തിരിക്കുകയാണെന്നും നിങ്ങളുടെ എല്ലാ പിന്തുണക്കും നന്ദി പറയുവാണെന്നും ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് ഫെഡർ സെനിച് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മറുപടി നൽകി.

12 ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കരാർ ഈ സീസണോടെ അവസാനിക്കും; കരാർ അവസാനിക്കുന്നവരിൽ ആരാധകരുടെ ഇഷ്ട താരങ്ങളും (Part 02)

ആശാന്റെ ആവനാഴിലെ മൂർച്ചയേറിയ അസ്ത്രം തിരകെ എത്തുന്നു 🔥🔥..