നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലും സൂപ്പർ കപ്പിലും മികച്ച പോരാട്ടമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ഐഎസ്എല്ലിൽ ടേബിളിൽ ഒന്നാമതുള്ള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ നടന്ന സൂപ്പർ കപ്പിൽ ഷില്ലോങ് ലാജോങിനെതിരെ വിജയിക്കുകയും ചെയ്തിരുന്നു. നിലവിൽ മികച്ച സ്‌ക്വാഡാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. എന്നാൽ ഈ സ്‌ക്വാഡിൽ ഉള്ളവരിൽ 12 പേരുടെ കരാർ ഈ സീസണോട് കൂടി അവസാനിക്കും എന്നുള്ളത് ആരാധകർക്ക് ആശങ്ക നൽകുന്നതാണ്. ഇതിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളും ഉണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നു. കാരണം അടുത്ത സീസണിൽ ഇവരെ നിലനിർത്തണമെങ്കിൽ മറ്റു ചില ടീമുകളുടെ സമ്മർദ്ദവും ബ്ലാസ്റ്റേഴ്‌സ് അതിജീവിക്കേണ്ടതുണ്ട്. ഏതായാലും ബ്ലാസ്റ്റേഴ്സിൽ ഈ സീസണോട് കൂടി ( 2024 മെയ് 31) കരാർ അവസാനിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം….
1 .ലാറ ശർമ്മ
ബെംഗളൂരു എഫ്സിയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ ലാറയ്ക്ക് ബ്ലാസ്റ്റേഴ്സിൽ ഇത് വരെ അവസരം ലഭിച്ചിട്ടില്ല. സൂപ്പർ കപ്പിലും സൂപ്പർ ലീഗിലും സച്ചിൻ സുരേഷ് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയിസ് ഗോൾ കീപ്പർ. ബ്ലാസ്റ്റേഴ്സിൽ വലിയ ഭാവി ഇല്ലാത്തതിനാൽ തന്നെ സീസൺ അവസാനം താരത്തെ ബെംഗളുരുവിന് ബ്ലാസ്റ്റേഴ്‌സ് തിരിച്ച് നൽകും
- കരൺ ജിത്ത് സിങ്
3 സീസണുകളിലായി ബ്ലാസ്റ്റേഴ്സിനൊടപ്പം ഉണ്ടെങ്കിലും ആകെ 2 മത്സരങ്ങളിൽ മാത്രമേ കരൺ ജിത്തിന് ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ കഴിഞ്ഞുള്ളു. താരത്തിന്റെ കരാർ ഈ സീസണോട് കൂടി അവസാനിക്കും.
- മിലൊസ് ഡ്രിങ്കിച്ച്
ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ ഈ പോരാളിയുടെ കരാറും 2024 വരെ മാത്രമേയുയുള്ളു. എങ്കിലും ബ്ലാസ്റ്റേഴ്‌സ് നില നിർത്താൻ സാധ്യതയുള്ള താരമാണ് മിലോസ്. താരത്തിനായി ചിലപ്പോൾ മറ്റു ടീമുകളും രംഗത്ത് വന്നേക്കാം.
- മാർക്കോ ലെസ്‌കോവിച്ച്
പ്രതിരോധത്തിലെ മറ്റൊരു കുന്തമുനയായ ലെസ്‌കോയുടെ കരാറും ഈ സീസണോട് കൂടി അവസാനിക്കും.
- നവോച്ച സിങ്
മുംബൈ സിറ്റി എഫ്സിയിൽ നിന്നും ലോൺ വ്യവസ്ഥയിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ നവോച്ച സിംഗിന്റെ ലോൺ കാലാവധിയും ഈ സീസണോട് കൂടി അവസാനിക്കും. ഐബാൻ ദോഹ്ലിംഗിന് സീസൺ നഷ്ടമായതോടെ കിട്ടിയ അവസരത്തിൽ മികച്ച പ്രകടനം നടത്തിയ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്ഥിര കരാറിൽ സ്വന്തമാക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്
തുടർന്നുള്ള ലിസ്റ്റ് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: 12 ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കരാർ ഈ സീസണോടെ അവസാനിക്കും; കരാർ അവസാനിക്കുന്നവരിൽ ആരാധകരുടെ ഇഷ്ട താരങ്ങളും (Part 02)