ഐഎസ്എല്ലിൽ ഇത് ഇടവേളക്കാലമാണ്. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഇന്ത്യൻ ടീം കളത്തിലിറങ്ങുമ്പോൾ ഇനി ഐഎസ്എൽ ആരംഭിക്കുക മാർച്ച് 30 നാണ്. അത് വരെയുള്ള സമയം ക്ലബിന് അവധിക്കാലമാണ്.
പല ക്ലബ്ബുകളും ഇതിനോടകം അന്താരാഷ്ട്ര ജോലിയില്ലാത്ത താരങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. മാർച്ച് 20 ന് ശേഷം ക്ലബിനൊപ്പം ജോയിൻ ചെയ്യാൻ അവധിയിൽ പോയ താരങ്ങൾക്ക് ക്ലബ്ബുകൾ നൽകിയ നിർദേശം.
ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഇപ്പോൾ അവധിയിലാണ്. മീലൊസ് ഡ്രിങ്കിച്ച് ദുബായിലാണ്. ഇത്തരത്തരത്തിൽ പല താരങ്ങളും നാട്ടിലും വിദേശത്തുമായി തങ്ങളുടെ അവധിക്കാലം ആഘോഷിക്കുകയാണ്. എന്നാൽ ഈ ഇടവേളയിലും അവധിയെടുക്കാതെ 3 പേർ ഇപ്പോഴും ബ്ലാസ്റ്റേഴ്സിന് വേണ്ടി കഠിന പരിശീലനത്തിലാണ്.
പരിക്കിന്റെ പിടിയിൽ നിന്ന് മോചിതനായി വരുന്ന നായകൻ അഡ്രിയാൻ ലൂണ ഇപ്പോൾ പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട്. ലൂണ പരിശീലനത്തിന് ഇറങ്ങിയതോടെ ഇവാൻ ആശാൻ അവധിയെടുക്കാതെ കൊച്ചിയിൽ തന്നെ തുടരുകയാണ്. ലൂണയുടെ ആരോഗ്യ നില വിശകലനം ചെയ്യാനാണ് അദ്ദേഹം അവധിയെടുക്കാതെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ തുടരുന്നത്.
കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ പ്രതിരോധതാരം ലെസ്‌കോവിച്ചും അവധി വേണ്ടെന്ന് വെച്ചിരിക്കുകയാണ്. താരം ഇപ്പോൾ ക്ലബ്ബിനോടൊപ്പം ട്രെയിനിങ് നടത്തുന്നുണ്ട്. ഈ 3 പേരുമാണ് നിലവിൽ അവധിക്കാലം മാറ്റിവെച്ച് ബ്ലാസ്റ്റേഴ്സിനൊടപ്പം ക്യാമ്പിൽ തുടരുന്നത്.