in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

പ്ലേഓഫ് ലക്ഷ്യമാക്കി ലൂണ ചെയ്യുന്നത് കണ്ടോ👀🔥 അവധിക്കാലം അധികം വേണ്ടെന്ന് ബ്ലാസ്റ്റേഴ്‌സും..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടയിൽ വന്ന ഇന്റർനാഷണൽ ബ്രെക്കിന്റെ അവധിയിൽ നിലവിൽ അവധിക്കാലം ആഘോഷിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുൾപ്പടെയുള്ള ടീമിന്റെ താരങ്ങൾ. ഇനി ഈ മാസം 30നാണ് ഐ എസ് എൽ പുനരാരംഭിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടയിൽ വന്ന ഇന്റർനാഷണൽ ബ്രെക്കിന്റെ അവധിയിൽ നിലവിൽ അവധിക്കാലം ആഘോഷിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുൾപ്പടെയുള്ള ടീമിന്റെ താരങ്ങൾ. ഇനി ഈ മാസം 30നാണ് ഐ എസ് എൽ പുനരാരംഭിക്കുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പരിശീലനമൈതാനത്തു പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്താനുള്ള പരിശീലനം കഠിനമായി നടത്തുകയാണ് അഡ്രിയാൻ ലൂണയും മാർക്കോ ലെസ്‌കോവിച്ചും. ഇരുതാരങ്ങളും മാത്രമാണ് നിലവിൽ അവധിക്കാലം വേണ്ടെന്ന് വെച്ച് കൊച്ചിയിൽ പരിശീലനം നടത്തുന്നത്.

പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്താനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലൂണ ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിൽ പ്രവേശിക്കുകയാണെങ്കിൽ പ്ലേഓഫ് കളിക്കാൻ ലക്ഷ്യം വെച്ച് ഒരുങ്ങുകയാണ്.

അതേസമയം അധികം അവധിക്കാലസമയം എടുക്കാതെ പരിശീലനം നേരത്തെ തുടങ്ങാനുള്ള സമീപനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വീകരിക്കുന്നത്. മോശം ഫോം ആയതിനാൽ കഠിന പരിശീലനം നടത്തി ഫോം കണ്ടെത്തി ഐ എസ് എലിൽ തിരിച്ചെത്തുവാൻ ബ്ലാസ്റ്റേഴ്‌സ് ബുധനാഴ്ച മുതൽ കൂട്ടായ പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്‌.

അവധി വേണ്ട; അവധിക്കാലം ആഘോഷിക്കാതെ ടീമിനായി കഠിനപരിശീലനം നടത്തി ആശാനും ആരാധകരുടെ 2 പ്രിയ താരങ്ങളും

ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് സന്തോഷ വാർത്തകൾ.