ലീഗ് ഘട്ടം പൂർത്തിയാക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഒഡീഷ എഫ്സി യാണ് പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനക്കാരായതിനാൽ പ്ലേ ഓഫ് മത്സരം ബ്ലാസ്റ്റേഴ്സിന് എവേ മത്സരമാണ് എന്നത് ബ്ലാസ്റ്റേഴ്സിന് ലഭിച്ച തിരിച്ചടികളിലൊന്നാണ്.
എന്നാൽ പ്ലേ ഓഫിന് മുമ്പ് ഒഡീഷയെ ഭയപ്പെടുത്തുന്ന ഒരു ഘടകമുണ്ട്. അവരുടെ പ്രധാനപ്പെട്ട 6 താരങ്ങൾ സസ്‌പെഷന്റെ വക്കിലാണ് എന്നതാണ് ഒഡീഷ പരിശീലകൻ ലോബരയെ ഭയപ്പെടുത്തുന്നത്. പൂട്ടിയ, പ്രഞ്ചൽ ഭൂമിച്ച്, വിഗ്നേശ്, ജെറി, ഗോൾ കീപ്പർ അമരീന്ദർ, ബ്രസീലിയൻ താരം ഡീഗോ മൗറീഷ്യോ എന്നിവരാണ് സസ്പെഷൻ ഭീതിയിലുള്ളത്.ഈ താരങ്ങൾക്ക് ഒരു മഞ്ഞകാർഡ് കൂടി ലഭിച്ചാൽ ബ്ലാസ്റ്റേഴ്സിനെതിരെയ പ്ലേ ഓഫ് നഷ്ടമാവും.
ഐഎസ്എൽ നിയമപ്രകാരം സെമി ഫൈനലിൽ മാത്രമേ താരങ്ങൾക്ക് ലഭിച്ച കാർഡുകൾ ക്ലിയറാവുകയുള്ളു. അതിനാൽ ഒഡീഷയെ സംബന്ധിച്ച് ഇത് വലിയൊരു വെല്ലുവിളിയാണ്.
ഒഡീഷ ഇന്ന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ കളത്തിലിറങ്ങുന്നുണ്ട്. സസ്പെഷൻ ഭീതിയിൽ ഉള്ള ഈ ആറു താരങ്ങളെ കളത്തിലിറക്കാതെ അവരെ പ്ലേ ഓഫിലേക്ക് സുരക്ഷിതമാക്കാനാവും ലോബര ശ്രമിക്കുക. എന്നാൽ ഇത് എത്രത്തോളം വിജയിക്കുമെന്നും കണ്ടറിയേണ്ടതുണ്ട്.
നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ഒഡീഷ നിരയിൽ ഈ താരങ്ങൾക്ക് ആർക്കെങ്കിലും ബുക്കിങ് ലഭിച്ചാൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് അതൊരു അനുകൂല ഘടകമാണ്.