കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാർത്ത ഒടുവിൽ വന്നെത്തി.
കേരള ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ പ്രിയപ്പെട്ട താരം അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം അടുത്ത ആഴ്ചയിൽ ചേരുമെന്നാണ് യെല്ലോ മാൻ പറഞ്ഞത്.
കൊച്ചിയിൽ വെച്ചായിരിക്കും ഉറുഗായ് മിഡ്ഫീൽഡ് മജീഷ്യൻ ടീമിനോടൊപ്പം ചേരുക. നായകൻ അഡ്രിയാൻ ലൂണക്ക് വൻ വരവേൽപ്പ് ഒരുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇതോടെ ഒരുങ്ങി കഴിഞ്ഞു.
ഈയിടെയാണ് അഡ്രിയാൻ ലൂണയുടെ വിവാഹ ചടങ്ങുകൾ നടന്നത്, കൂടാതെ വ്യക്തിപരമായ ഒരുപാട് കാര്യങ്ങളുള്ളത് കൊണ്ടാണ് അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ചേരാൻ വൈകുന്നത്.
അതേസമയം അവസാന വിദേശ സൈനിങ് ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്സിന്റെ യു എ ഇ യിലെ പ്രീസീസൺ ക്യാമ്പിലെത്തുമെന്നാണ് അറിയാൻ കഴിയുന്നത്.