യു എ ഇ ക്ലബ്ബുമായി കേരള ബ്ലാസ്റ്റേഴ്സ് അടച്ചിട്ട സ്റ്റേഡിയത്തിൽ പ്രീസീസൺ സൗഹൃദ മത്സരം കളിക്കുമെന്ന് കഴിഞ്ഞ ദിവസം ശക്തമായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ നിലവിൽ നമുക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന് യു എ ഇ ക്ലബ്ബുമായി സൗഹൃദ മത്സരം കളിക്കാൻ കഴിഞ്ഞിട്ടില്ല, പക്ഷെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് 2 ടീമുകളായി തിരിഞ്ഞ് ഒരു സൗഹൃദ മത്സരം കളിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ‘എ’ ടീം ‘ബി’ ടീം എന്നിങ്ങനെ തരം തിരിച്ചാണ് മത്സരം അരങ്ങേറിയത്. അതേസമയം രാഹുൽ കെപി, ദിമിത്രിയോസ് ഡയമന്റോകോസ് എന്നിവർ ഈ മത്സരത്തിൽ പങ്കെടുത്തിട്ടില്ല.
മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ‘ബി’ ടീം എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിച്ചു. പ്രശാന്ത്, നിഹാൽ എന്നിവരാണ് ഗോൾസ്കോറർമാർ.
മത്സരത്തിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ടീമുകളിലെ താരങ്ങൾ ഇങ്ങനെയാണ് :
കേരള ബ്ലാസ്റ്റേഴ്സ് ‘എ’ ടീം:
- ഗിൽ
- ലെസ്കോവിച്
- ഹോർമിപാം
- ഖബ്ര
- ജെസൽ
- ഇവാൻ കലിയൂഷ്നി
- ഗിവ്സൻ സിങ്
- സൗരവ് മണ്ടേൽ
- ആയുഷ് അധികാരി
- ബ്രെയിസ് മിറാണ്ട
- സഹൽ അബ്ദുസമദ്
കേരള ബ്ലാസ്റ്റേഴ്സ് ‘ബി’ ടീം:
- കരൺജിത് സിങ്
- ബിജോയ് വർഗീസ്
- വിക്ടർ മോംഗിൽ
- നിഷു കുമാർ
- സന്ദീപ് സിങ്
- പ്രശാന്ത്
- ജീക്സൻ
- പൂട്ടിയ
- നിഹാൽ
- ശ്രീകുട്ടൻ
- അപോസ്റ്റോലാസ് ജിയാനു.