in ,

LOVELOVE LOLLOL OMGOMG CryCry

ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ മുൻ ബ്ലാസ്റ്റേഴ്‌സ് താരം നേർക്കുനേർ ഏറ്റുമുട്ടുന്നു?

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ വിദേശ താരമായ ഇംഗ്ലീഷ് മുന്നേറ്റ നിര താരം മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പടെ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾക്കെതിരെ യുവേഫ മത്സരങ്ങളിൽ ബൂട്ട് കെട്ടാൻ ഒരുങ്ങുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ വിദേശ താരമായ ഇംഗ്ലീഷ് മുന്നേറ്റ നിര താരം മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പടെ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾക്കെതിരെ യുവേഫ മത്സരങ്ങളിൽ ബൂട്ട് കെട്ടാൻ ഒരുങ്ങുന്നു.

2020-2021 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞ 34 വയസ്സുകാരനായ ഇംഗ്ലണ്ട് സ്വദേശി ഗാരി ഹൂപ്പറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും കാസമിറോയുമടങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഈ മാസം നേരിടാനിറങ്ങുന്നത്.

കഴിഞ്ഞ ദിവസമാണ് ഗാരി ഹൂപ്പറെ സ്വന്തമാക്കിയ വാർത്ത സൈപ്രസ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഓമോനോയ ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്.

യുവേഫ യൂറോപ്പ ലീഗിൽ കളിക്കുന്ന ഓമോനോയ ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ സോസിഡാഡ്, ഷെരീഫ് ക്ലബ്ബുകൾ ഉൾപ്പെട്ട ഗ്രൂപ്പ്‌ ‘ഇ’ യിലാണുള്ളത്.

അതിനാൽ തന്നെ ഈ ടീമുകൾക്കെതിരെയുള്ള ഗ്രൂപ്പ്‌ മത്സരങ്ങളിൽ ഓമോനോയക്ക് വേണ്ടി മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഗാരി ഹൂപ്പർ കുപ്പായമണിയും.

സെപ്റ്റംബർ 6, 14 തീയതികളിലായി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 2 ഗ്രൂപ്പ്‌ മത്സരങ്ങളാണ് സൈപ്രസ് ക്ലബ്ബ്‌ കളിക്കാനിരിക്കുന്നത്.

എന്തായാലും ഈ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരം ഗാരി ഹൂപ്പർ കുപ്പായമണിയുന്നത് ഏതൊരു ബ്ലാസ്റ്റേഴ്‌സ് ആരാധകനും സന്തോഷം നൽകുന്ന നിമിഷങ്ങളായിരിക്കും.

പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ടീമുകൾ ഏട്ടുമുട്ടി, 2 ഗോൾ വിജയം?

ഇന്ത്യ vs ബ്ലാസ്റ്റേഴ്‌സ് മത്സരം നടന്നേക്കില്ല, കാരണം ഇതാ..