in ,

LOLLOL OMGOMG CryCry LOVELOVE AngryAngry

വല നിറച്ച് ഗോൾ വാങ്ങി ബ്ലാസ്റ്റേഴ്‌സ്!ലീഗിലെ ഏറ്റവും മോശം ഡിഫെൻസെന്ന് കണക്കുകൾ തെളിയിക്കുന്നു

ഭൂരിഭാഗം ടീമുകളും മൂന്നു മത്സരങ്ങൾ വീതം കളിച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ-കുറവ് ഗോളുകൾ വഴങ്ങിയ ടീമുകളെയാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്. തീർച്ചയായും ഏറ്റവും മികച്ച ഡിഫെൻസ് ഏത് ടീമിന്റെയാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം കണക്കുകൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-2023 സീസൺ മൂന്നു റൗണ്ടുകൾ പിന്നിട്ട് മുന്നോട്ട്പോകവേ നിരവധി മനോഹരമായ നിമിഷങ്ങളാണ് ഇതുവരെ ഐഎസ്എൽ നമുക്കായി സമ്മാനിച്ചത്. വിജയങ്ങളും തിരിച്ചടികളും കണ്ട ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും പ്രധാനമായ ചില കണക്കുകൾ നമുക്ക് പരിശോധിക്കേണ്ടതുണ്ട്.

ഭൂരിഭാഗം ടീമുകളും മൂന്നു മത്സരങ്ങൾ വീതം കളിച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ-കുറവ് ഗോളുകൾ വഴങ്ങിയ ടീമുകളെയാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്. തീർച്ചയായും ഏറ്റവും മികച്ച ഡിഫെൻസ് ഏത് ടീമിന്റെയാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം കണക്കുകൾ.

ഒന്നാം സ്ഥാനത്ത് 2 മത്സരങ്ങളിൽ നിന്ന് 1 ഗോൾ മാത്രം വഴങ്ങിയ കാർലോസ് പെനയുടെ എഫ്സി ഗോവയാണ് മുന്നിലുള്ളത്. സീസണിൽ 3 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ മാത്രം വഴങ്ങിയ ബാംഗ്ലൂരു എഫ്സി രണ്ടാം സ്ഥാനത്താണ്.

3 മത്സരങ്ങളിൽ നിന്നും 3 ഗോളുകൾ വഴങ്ങിയ നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കൾ ഹൈദരാബാദ് എഫ്സിയാണ് മൂന്നാം സ്ഥാനത്ത്. 3 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ വഴങ്ങിയ മുംബൈ സിറ്റി എഫ്സി ടേബിളിൽ നാലാം സ്ഥാനത്താണ്.

3 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ വഴങ്ങിയ തോമസ് ബ്രഡാറികിന് കീഴിലുള്ള ചെന്നൈയിൻ എഫ്സി അഞ്ചാം സ്ഥാനത്താണ്. 2 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ വഴങ്ങിയ മുൻ ചാമ്പ്യൻമാർ എടികെ മോഹൻ ബഗാനാണ് ആറാം സ്ഥാനത്ത്.

2 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ വഴങ്ങിയ ജംഷഡ്പൂർ എഫ്സി ടേബിളിൽ ഏഴാം സ്ഥാനത്താണ്. 3 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ വഴങ്ങിയ ജോസപ് ഗോമ്പോവിന്റെ ഒഡിഷ എഫ്സി എട്ടാം സ്ഥാനത്താണ്. 3 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ വഴങ്ങിയ ഈസ്റ്റ്‌ ബംഗാളാണ് ഒമ്പതാം സ്ഥാനത്തുള്ളത്.

3 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ വഴങ്ങിയ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് പത്താമത്താണുള്ളത്. ഏറ്റവും അവസാന സ്ഥാനക്കാരായി 3 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ വഴങ്ങിയ നിലവിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റർസാണ്.

Transfermarket. Com

പുതുതാരങ്ങൾ മിന്നികളിച്ചത് ഏത് ടീമിൽ? വിശകലനം..

നാലാം റൗണ്ടിന് കിടിലൻ മത്സരത്തോടെ ഇന്ന് തുടക്കം?