in ,

ആവേശപോരാട്ടത്തിൽ പ്ലേഓഫ് പ്രതീക്ഷ തേടി ദി ബ്ലൂസ് ഉരുക്കുകോട്ടയിൽ?

ഇന്ത്യൻ സൂപ്പർ ലീഗിലെ 16-റൗണ്ട് പോരാട്ടത്തിന് ഇന്ന് കിക്ക് ഓഫ് കുറിക്കുമ്പോൾ ജംഷഡ്പൂരിലെ ടാറ്റാ സ്പോർട്സ് കോംപ്ലക്സിൽ ഏറ്റുമുട്ടുന്നത് ജംഷഡ്പൂര് എഫ്സിയും ബാംഗ്ലൂരു എഫ്സിയും തമ്മിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ 16-റൗണ്ട് പോരാട്ടത്തിന് ഇന്ന് കിക്ക് ഓഫ് കുറിക്കുമ്പോൾ ജംഷഡ്പൂരിലെ ടാറ്റാ സ്പോർട്സ് കോംപ്ലക്സിൽ ഏറ്റുമുട്ടുന്നത് ജംഷഡ്പൂര് എഫ്സിയും ബാംഗ്ലൂരു എഫ്സിയും തമ്മിലാണ്.

14 കളിയിൽ നിന്നും വെറും 9 പോയന്റ് മാത്രം സമ്പാദ്യമുള്ള നിലവിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂര് എഫ്സി പ്ലേ ഓഫ് പ്രതീക്ഷകളെല്ലാം അവസാനിച്ച് പോയന്റ് ടേബിളിൽ പത്താം സ്ഥാനത്താണ്. സ്വന്തം കാണികൾക്ക് മുന്നിൽ അഭിമാനം കാത്തുസൂക്ഷിക്കാൻ ഇന്ന് എയ്ഡി ബ്രൂത്റോയ്ഡിന്റെ സംഘത്തിന് വിജയം അനിവാര്യമാണ്.

അതേസമയം പോയന്റ് ടേബിളിൽ എട്ടാം സ്ഥാനത്തുള്ള മുൻ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ബാംഗ്ലൂരു എഫ്സിക്ക് പ്ലേ ഓഫ് പ്രതീക്ഷകൾക്ക് നിറമേകാൻ ഇന്നത്തെ മത്സരത്തിലെ വിജയം സഹായിക്കും. 16 പോയന്റുള്ള ബാംഗ്ലൂരു എഫ്സിക്ക് ആദ്യ ആറ് സ്ഥാനങ്ങളിലുള്ളിൽ എത്തണമെങ്കിൽ ഓരോ മത്സരവും നിർണ്ണായകമാണ്.

പുതുതാരമായ ഡിലൻ ഫോക്സിന് ചെറിയ തോതിൽ പരിക്കിന്റെ ആശങ്കയുണ്ടെന്നത് ഒഴിച്ചാൽ ജംഷഡ്പൂര് എഫ്സി ടീമിൽ ബാക്കി എല്ലാവരും ലഭ്യമാണ്. ബാംഗ്ലൂരു എഫ്സിയിൽ ബ്രൂണോ റമിറസിന് പരിക്ക് ഉണ്ടെങ്കിലും താരം ഉടൻ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Head-to-Head

Jamshedpur FC – 4

Bengaluru FC – 4

Drawn – 3

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

സൂപ്പർ യുവതാരത്തിനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ!! ബ്ലാസ്റ്റേഴ്‌സ് രംഗത്തില്ല..

ആരാകും ഐഎസ്എലിലെ മികച്ച താരം? അഡ്രിയാൻ ലൂണ ടോപ് ഫൈവിൽ, സ്റ്റുവർട് കുതിക്കുന്നു..