ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗ് മത്സരങ്ങൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കവേ മാച്ച് വീക്ക് 18 റൗണ്ടിലെ മത്സരങ്ങൾ മുഴുവനും പൂർത്തിയായിരിക്കുകയാണ്.
നിലവിൽ പോയന്റ് ടേബിളിലേക്ക് നോക്കുകയാണെങ്കിൽ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്ന മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി എന്നീ ടീമുകൾ മാത്രമാണ് പ്ലേഓഫ് യോഗ്യത നേടിയിട്ടുള്ളൂ.
അതേസമയം പ്ലേഓഫിലെ ശേഷിക്കുന്ന സ്ഥാനങ്ങൾക്ക് വേണ്ടി ഉഗ്രൻ പോരാട്ടമാണ് നടക്കുന്നത്. സീസണിൽ ഇതുവരെ തോൽവിയറിയാതെ 43 പോയന്റുമായി ഒന്നാം സ്ഥാനത്ത് ഷീൽഡിലേക്ക് കുതിക്കുകയാണ് മുംബൈ സിറ്റി എഫ്സി.
28 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, 27 പോയന്റുമായി നാലാം സ്ഥാനത്തുള്ള മോഹൻ ബഗാൻ എന്നീ ടീമുകൾ പ്ലേഓഫ് യോഗ്യത ഉറപ്പിക്കുന്നതിന്റെ അരികിലാണ്.
അഞ്ചാം സ്ഥാനത്തുള്ള എഫ്സി ഗോവ, ആറാം സ്ഥാനത്തുള്ള ബാംഗ്ലൂരു എഫ്സി എന്നീ ടീമുകളെ കൂടാതെ ഒഡിഷ എഫ്സി, ചെന്നൈയിൻ എഫ്സി എന്നീ ടീമുകളും പ്ലേഓഫിനു വേണ്ടി പോരാടുന്നുണ്ട്.
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച് വീക്ക് 18-ശേഷമുള്ള നിലവിലെ ഐഎസ്എൽ പോയന്റ് ടേബിൾ ഇതാ :