ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിനെ വരവേൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇത്തവണ സീസൺ ഒരുക്കങ്ങൾ നേരത്തെയാക്കാൻ പ്ലാൻ ചെയുന്നു.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രീസീസൺ പരിശീലനം ജൂൺ അവസാനത്തോടെയോ ജൂലൈ ആരംഭത്തിലോ സ്റ്റാർട്ട് ചെയ്യും. കഴിഞ്ഞ തവണ ഓഗസ്റ്റ് മാസത്തിൽ തുടങ്ങിയ ഒരുക്കങ്ങൾ ഇത്തവണ വളരെ നേരത്തെ നടത്താനാണ് ബ്ലാസ്റ്റേഴ്സ് പ്ലാൻ.
കൂടാതെ കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്സ് യുഎഎ ടോപ് ഡിവിഷൻ ടീമുകളുമായി മത്സരങ്ങൾ നിശ്ചയിച്ചിരുന്നെങ്കിലും ഫിഫ ബാൻ കാരണം മത്സരങ്ങൾ മുടങ്ങിയിരുന്നു. എന്നാൽ ഇത്തവണയും യുഎഎ പ്രീസീസൺ പ്ലാൻ ചെയുന്ന ബ്ലാസ്റ്റേഴ്സ് ടോപ് ഡിവിഷൻ ടീമുകളുമായി ഏറ്റുമുട്ടും.
പരിശീലകനായ ഇവാൻ വുകോമനോവിച്ചും സംഘവും തങ്ങളുടെ അവധി കഴിഞ്ഞ് വീണ്ടും ബ്ലാസ്റ്റേഴ്സിന് വേണ്ടി രംഗത്ത് എത്തുകയാണ്. കഴിഞ്ഞ തവണ കളി അവസാനിപ്പിച്ചിടത് നിന്നും ഇത്തവണ കളി തുടങ്ങാനാണ് ആശാനും സംഘവും വരുന്നത്.