ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിന് ഇന്ന് തുടക്കം. മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് ബംഗ്ലാദേശ് ആർമി മത്സരത്തോടെയാണ് 132മത് ഡ്യൂറൻഡ് കപ്പിന് തുടക്കം കുറിക്കുക.
വൈകീട്ട് 5:45ന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. എല്ലാ ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ തത്സമയമായി സോണി സ്പോർട്സ് 2 വഴിയും സോണി ലൈവ് വഴിയും കാണാം.
24 ടീമുകളെ 6 ഗ്രൂപ്പ് വീതമാണ് മാറ്റിയിരിക്കുന്നത്. ഗ്രൂപ്പ് സ്റ്റേജിൽ എല്ലാ ടീമിനും മൂന്ന് മത്സരങ്ങളായിരിക്കും കളിക്കുക. അതോടൊപ്പം ഈ സീസൺന്റെ ഏറ്റവും വലിയ സവിശേഷത വിദേശ ക്ലബ്ബുകൾ കളിക്കുന്നുണ്ട് എന്നതാണ്.
ബംഗ്ലാദേശ് നിന്നും ബംഗ്ലാദേശ് ആർമിയും നേപ്പാൾ നിന്ന് ത്രിഭുവൻ ആർമിയുമാണ് ഈ സീസണിൽ ഡ്യൂറൻഡ് കപ്പിൽ കളിക്കുന്ന വിദേശ ക്ലബ്ബുകൾ. ഇന്ന് തുടക്കുന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ ഓഗസ്റ്റ് 22ഓടെ അവസാനിക്കും.