National Football Teams

ഹാട്രിക്ക് ഹീറോ; ഇന്ത്യക്കായി വിബിൻ മോഹന്റെ കിടിലൻ ഫ്രീകിക്ക് ഗോൾ, വീഡിയോ കാണാം…

AFC അണ്ടർ 23 ഏഷ്യൻ കപ്പ് ബ്രൂണൈക്കെതിരായ യോഗ്യത മത്സരത്തിൽ നിറഞ്ഞാടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മധ്യനിര താരം വിബിൻ മോഹൻ. ചൊവ്വാഴ്ച ബ്രൂണൈക്കെതിരായി നടന്ന വാശിയേറിയ മത്സരത്തിൽ താരം ഹാട്രിക്ക് നേടിയിരിക്കുകയാണ്.

കിടിലൻ ഫ്രീകിക്ക് ഗോളിലൂടെയായിരുന്നു വിബിൻ മോഹൻ തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്. താരം തന്റെ ആദ്യ ഗോൾ, നാലാം മിനുട്ടിൽ  മലയാളി താരമായ മുഹമ്മദ് സുഹൈൽ നിന്നുള്ള പാസ്സ് ലക്ഷ്യം സ്ഥാനത്ത് എത്തിക്കുകയായിരുന്നു 

ഇതിന് തൊട്ട് പിന്നാലെ താരം നൽകിയ മിസ്സ്‌ പാസ്സ് ഗോളിയുടെ ശ്രദ്ധയില്ലായിമ മൂലം ഗോളാവുകയായിരുന്നു. പിന്നീട് 64 ആം മിനുട്ടിൽ പെനാൽറ്റി ബോക്സസിന്റെ തൊട്ട് മുൻപിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് താരം ഗോളാക്കി ഹാട്രിക്ക് പൂർത്തിയാക്കുകയായിരുന്നു.

https://twitter.com/khelnow/status/1965455884961939835?s=46

എന്തിരുന്നാലും മത്സരം ഇന്ത്യൻ എതിരില്ലാത്ത ആറ് ഗോളുകൾക്ക് ജയിച്ചു. വിബിൻ മോഹൻ പുറമെ ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് ഐമെൻ രണ്ട് ഗോളും,ആയുഷ്  ഛേത്രി ഒരു ഗോളും നേടി.