in ,

OMGOMG

എംബാപ്പെ റയലിൽ എത്തിയപ്പോൾ;നെയ്മറിനെ ബാഴ്സലോണയിൽ എത്തിക്കാനും നീക്കം

സാവി പോയതോടുകൂടി നെയ്മർ ബാഴ്സയിലേക്ക് മടങ്ങി എത്താനുള്ള സാധ്യത വർദ്ധിച്ചു എന്നാണ് റിപ്പോർട്ട്‌. ഇതുവരെ സാവിയായിരുന്നു തടസ്സം.ആ തടസ്സമാണ് ഇപ്പോൾ നീങ്ങിയിട്ടുള്ളത്.

വർഷങ്ങൾ നീണ്ട ഫുട്ബോൾ ലോകത്തെ ഒരു ട്രാൻസ്ഫർ വാർത്തയായിരുന്നു ഫ്രഞ്ച് ഇതിഹാസം കയിലിയൻ എമ്പപ്പെയുടെ പിഎസ്ജിയിൽ നിന്ന് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്കുള്ള കൂടുമാറ്റം.

അവസാനം അതും സംഭവിച്ചു എംബപ്പെയുടെ സൈനിങ് റയൽ മാഡ്രിഡ് ഇതോടെ പൂർത്തിയാക്കി.2029 വരെയാണ് താരം റയലിൽ കരാർ ഒപ്പ് വെച്ചത്.

പക്ഷേ ഇപ്പോൾ സാവിയുടെ ക്ലബ്ബിലെ ഇപ്പോഴത്തെ ജോലി അവസാനിച്ചിട്ടുണ്ട്. അദ്ദേഹത്തെ പ്രസിഡന്റ് ലാപോർട്ട പുറത്താക്കിക്കൊണ്ട് പകരം ഹാൻസി ഫ്ലിക്കിനെ കൊണ്ടുവന്നു.

ഇനി അദ്ദേഹത്തിന്റെ താല്പര്യപ്രകാരമുള്ള താരങ്ങളെയാണ് സമ്മർ ട്രാൻസ്ഫർ വിന്റോയിൽ കൊണ്ടുവരിക. ഇതുമായി ബന്ധപ്പെട്ട ഒരു റൂമർ മാർസെലോ ബെച്ച്ലർ പങ്കുവെച്ചിട്ടുണ്ട്.സാവി പോയതോടുകൂടി നെയ്മർ ബാഴ്സയിലേക്ക് മടങ്ങി എത്താനുള്ള സാധ്യത വർദ്ധിച്ചു എന്നാണ് റിപ്പോർട്ട്‌. ഇതുവരെ സാവിയായിരുന്നു തടസ്സം.ആ തടസ്സമാണ് ഇപ്പോൾ നീങ്ങിയിട്ടുള്ളത്.

അഴിച്ചുപണി കഴിഞ്ഞിട്ടില്ല;അടുത്ത പുറത്തേക്കുള്ള വിദേശ താരം അയാൾ

രാഹുൽ കെപിയെ തൂക്കാൻ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ മത്സരിക്കുന്നു..