in ,

LOLLOL CryCry

സൂപ്പർ താരത്തിന് പരിക്ക്, സീസൺ നഷ്ടമാകും

പരിക്ക് കാരണം എടികെ മോഹൻ ബഗാൻ ആദ്യ മത്സരങ്ങളിൽ ഫ്ലോറന്റിൻ പോഗ്ബയുടെ സേവനം ഇല്ലായിരുന്നു. ഇപ്പോൾ കൗക്കോയികി സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാൻ കഴിയാത്തതോടെ ടീമിന് വമ്പൻ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്

പരിക്ക് മൂലം എടികെ മോഹൻ ബഗാന്റെ ഫിന്നിഷ് ഇന്റർനാഷണൽ ജോണി കൗക്കോയികി ഐഎസ്എലിൽ വരാൻ പോവുന്ന മത്സരങ്ങൾ നഷ്ടമാകും. ഫട്ടോർഡ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗോവക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

പരിക്ക് കാരണം എടികെ മോഹൻ ബഗാൻ ആദ്യ മത്സരങ്ങളിൽ ഫ്ലോറന്റിൻ പോഗ്ബയുടെ സേവനം ഇല്ലായിരുന്നു. ഇപ്പോൾ കൗക്കോയികി സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാൻ കഴിയാത്തതോടെ ടീമിന് വമ്പൻ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്.

പരിശീലകൻ ജുവാൻ ഫെറാൻഡോയുടെ ഏറ്റവും വിശ്വസ്തനായ കളിക്കാരന് കൂടിയായിരുന്നു ജോണി കൗക്കോ. ഈ സീസണിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളാണ് താരം നേടിയത്.

2021-22 സീസണിലായിരുന്നു താരം എടികെയിൽ എത്തിയത്. 2020ലെ യൂറോ കപ്പിൽ ഫിനാലൻഡിന് വേണ്ടി പന്ത് തട്ടിയ താരം കൂടിയാണ് ജോണി കൗക്കോ.

നിലവിൽ പത്ത് പോയിന്റുമായി എടികെ മോഹൻ ബഗാൻ പട്ടികയിൽ ആറാം സ്ഥാനത്താണുള്ളത്. എടികെ മോഹൻ ബഗാൻ മാനേജ്‌മെന്റ് കൗക്കോയുടെ പകരകാരനെ തപ്പി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

റാഫേൽ ക്രിവെല്ലാരോ ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു

“ബ്ലാസ്റ്റേഴ്‌സ് കോച്ച് ആകാൻ മാത്രം”- തോമസ് ട്യൂഷലിന്റെ വീഡിയോ വൈറൽ