in ,

LOVELOVE OMGOMG

ഇവാന് കീഴിൽ പുതിയ റെക്കോർഡ്, ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നു?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ ചൊവ്വാഴ്ച ചെന്നൈ എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ്‌ ഏകദേശം ഉറപ്പിച്ചിരികുക്കയാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ ചൊവ്വാഴ്ച ചെന്നൈ എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ്‌ ഏകദേശം ഉറപ്പിച്ചിരികുക്കയാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം.

ചൊവ്വാഴ്ച ചെന്നൈയെ വീഴ്ത്തിയ സന്തോഷത്തിനപ്പുറം മറ്റൊരു സന്തോഷ വാർത്തയാണ് ഇപ്പോഴ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടിയെത്തിയത്. ഐഎസ്എലിൽ ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിക്കുന്ന സീസണായി മാറിയിരിക്കുകയാണ് ഒമ്പതാം സീസൺ.

നിലവിൽ ഈ സീസണിൽ പത്ത് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിലെ ഒമ്പത് ജയങ്ങളുടെ റെക്കോർഡാണ് തകർന്ന് വീണത്.

സീസണിൽ ഇനിയും ബാക്കി മൂന്ന് മത്സരങ്ങൾ ഉള്ളത്തു കൊണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ ഈ വിജയഗാഥാ തുടരുമെന്ന് പ്രതിക്ഷിക്കാം. സീസണിൽ ബ്ലാസ്റ്റേഴ്‌സ് 17 മത്സരങ്ങൾ നിന്ന് 10 ജയവും ഒരു സമനിലയും 6 തോൽവിയുമാണുള്ളത്.

അതോടൊപ്പം പ്ലേഓഫ്‌ ഉറപ്പിച്ചതിന്റെ സന്തോഷത്തിൽ കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. എന്നാൽ ഇതിന്റെ ഇടയിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കട വാർത്തകളുമുണ്ട്. ഇന്നലെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് വിദേശ താരങ്ങളാണ് കളിക്കാതെ ഇരുന്നത്.

മാർക്കോ ലെസ്കോവിച്ചും അപ്പോസ്തോലോസ് ജിയാനോയും. പൂർണമായും പരിക്കിൽ നിന്ന് മുക്തമാവാത്തത് കൊണ്ടാണ് മാർക്കോ ലെസ്കോവിച്ച് കളിക്കാതിരുന്നത്. എന്നാൽ ജിയാനോ എന്ത് കൊണ്ടാണ് കളിക്കാതെ ഇരുന്നതിന് വ്യക്തമില്ല.

വരും ദിവസങ്ങളിൽ ഇവർ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ കളിക്കുമെന്ന പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ഫെബ്രുവരി 11ന് ബംഗളുരു എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.

മിറാണ്ടയെ പുറത്തിരുത്തി സഹലിനെ കൊണ്ട് വന്നത് എന്തിന്?; ചോദ്യങ്ങൾക്ക് മറുപടിയുമായി ഇവാൻ ആശാൻ

കത്തികയറി ലൂണ?കണക്കെടുപ്പിലും ബ്ലാസ്റ്റേഴ്‌സ് താരത്തിളക്കം?