in , , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

മുന്നിലുള്ളത് കടുത്ത വെല്ലുവിളി; പരാജയത്തിന് പിന്നാലെ തലയിൽ കൈ വെച്ച് ബംഗളുരു പരിശീലകൻ

ഇന്ന് സീസണിലെ ആദ്യ വിജയം ലക്ഷ്യമാക്കി ഇറങ്ങിയ ബംഗളുരു ഏകപക്ഷിയമായ ഒരു ഗോളിനാണ് മോഹൻ ബഗാനോട് പരാജയപ്പെട്ടത്. 67 ആം മിനുട്ടിൽ ഹ്യൂഗോ ബോമസാണ് മോഹൻ ബഗാന്റെ വിജയഗോൾ നേടിയത്.

സീസണിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട് ബംഗളുരു എഫ്സി. സീസണിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനോട് പരാജയപ്പെട്ട ബംഗളുരു ഇന്ന് മോഹൻ ബഗാനോടാണ് പരാജയപ്പെട്ടത്.

ഇന്ന് സീസണിലെ ആദ്യ വിജയം ലക്ഷ്യമാക്കി ഇറങ്ങിയ ബംഗളുരു ഏകപക്ഷിയമായ ഒരു ഗോളിനാണ് മോഹൻ ബഗാനോട് പരാജയപ്പെട്ടത്. 67 ആം മിനുട്ടിൽ ഹ്യൂഗോ ബോമസാണ് മോഹൻ ബഗാന്റെ വിജയഗോൾ നേടിയത്.

ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടു എന്ന് മാത്രമല്ല ബംഗളുരു നിരയിൽ രണ്ട് സൂപ്പർ താരങ്ങൾ ഇന്ന് റെഡ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു. സുരേഷ് സിംഗ്, റോഷൻ സിംഗ് എന്നീ അവരുടെ രണ്ട് സുപ്രധാന താരങ്ങൾക്കാണ് ഇന്ന് റെഡ് കാർഡ് കണ്ട് പുറത്തേക്ക് പോവേണ്ടി വന്നത്.

മൂന്നാം മത്സരത്തിൽ ബംഗളുരു വിജയത്തിനായി ഇറങ്ങുമ്പോൾ അവരുടെ രണ്ട് സൂപ്പർ താരങ്ങളുടെ സേവനം നഷ്ടമാവുമെന്നത് ബംഗളുരു പരിശീലകന്റെ തലവേദനയാകും. ഈസ്റ്റ്‌ ബംഗാളാണ് ബംഗളുരുവിന്റെ അടുത്ത എതിരാളികൾ.

രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയം പോലും സ്വന്തമാക്കാൻ കഴിയാതെ, സീസണിൽ അടിച്ച ഗോളുകളെക്കാൾ റെഡ് കാർഡ് കിട്ടിയ ടീമിനെ ഇനിയും മുമ്പോട്ട് കൊണ്ട് പോകുക എന്നത് ബംഗളുരു പരിശീലകൻ സൈമൺ ഗ്രൈസന്റെ കടുത്ത വെല്ലുവിളിയാണ്.

ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ലൂണയും😍

ക്രിസ്റ്റൽ ജോൺ വീണ്ടും എത്തി ഇത്തവണ ബെംഗളൂരു താരത്തിന് ചുവപ്പ് കാർഡ്