മറ്റു രാജ്യങ്ങളിലെ ലീഗുകളെ അപേക്ഷിച്ച് ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകൾക്ക് മത്സരങ്ങളുടെ എണ്ണം വളരെ കുറവാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗുകളുടെ എണ്ണം കുറവായത് കൊണ്ടാണ് ഐഎസ്എൽ ക്ലബ്ബുകൾക്ക് കുറച്ച് മത്സരങ്ങൾ കളിക്കേണ്ടി വരുന്നത്. മത്സരം കുറവായതിനാൽ ഇന്ത്യൻ താരങ്ങൾക്ക് വലിയ ഇടവേള ലഭിക്കുകയും അതവരുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യാറുമുണ്ട്.
നിലവിൽ ഐഎസ്എല്ലിൽ ഒരു ടീം കളിക്കുന്നത് കുറഞ്ഞത് 20 മത്സരങ്ങളാണ്. അടുത്ത സീസണിൽ പഞ്ചാബ് എഫ്സി കൂടി വരുന്നതോടെ ഒരു ടീമിന്റെ കുറഞ്ഞ കളികളുടെ എണ്ണം 22 ആയി ഉയരും. ഇനി സൂപ്പർ കപ്പും ഡ്യൂറണ്ടും കപ്പും കണക്കിലെടുത്താൽ തന്നെ ഒരു ടീമിന്റെ ശരാശരി കളികളുടെ എണ്ണം 30- 38 ഇടയിലാവും.എന്നാൽ കളിക്കാരുടെ വളർച്ചയ്ക്കും പുതിയ താരങ്ങളുടെ ഉദയത്തിനും ഒരു ഒരു ഐഎസ്എൽ ക്ലബ് ഇനിയും ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്.
എന്നാൽ ഐഎസ്എൽ ക്ലബ്ബുകളുടെ മത്സര എണ്ണം വർധിപ്പിക്കാനായി പുതിയൊരു ടൂർണമെന്റ് കൂടി വരികയാണ്. നിലവിലുള്ള സൂപ്പർ കപ്പിനും ഡ്യൂറൻഡ് കപ്പിനും പുറമെയാണ് ഈ ടൂർണമെന്റ്. 1977 ൽ ആരംഭിച്ച ഫെഡറെഷൻ കപ്പാണ് വീണ്ടുമെത്തുന്നത്.
1977 ൽ ആരംഭിച്ച ഫെഡറെഷൻ കപ്പ് അവസാനമായി നടന്നത് 2016- 17 സീസണിലാണ്. ബെംഗളൂരു എഫ്സിയാണ് അവസാന ടൂർണമെന്റിലെ ചാമ്പ്യന്മാർ. കഴിഞ്ഞ ദിവസം നടന്ന എഐഎഫ്എഫ് യോഗത്തിൽ 2023-24 സീസണോട് കൂടി ഫെഡറെഷൻ കപ്പ് തിരിച്ച് കൊണ്ടുവരാൻ തീരുമാനമായിരുന്നു.
നേരത്തെ ഫെഡറെഷൻ കപ്പിലെ വിജയികൾക്കായിരുന്നു എഎഫ്സി കപ്പ് യോഗ്യത ലഭിച്ചിരുന്നത്. അതിനാൽ ഏറെ പ്രാധാന്യമായുള്ള ഒരു ടൂർണമെന്റ് കൂടിയാണ് ഫെഡറെഷൻ കപ്പ്. ഫെഡറെഷൻ കപ്പ് കൂടി തിരിച്ചെത്തുന്നതോടെ ഐഎസ്എൽ ക്ലബ്ബുകളുടെ മത്സര എണ്ണം ഇനിയും വർധിപ്പിക്കാനാവും. ഇത് ക്ലബ്ബുകൾക്ക് തന്നെയാണ് ഗുണകരം.