കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ ആശാൻ വീണ്ടും വിലക്ക് ഇത്തവണയും റഫറിയെ വിമർശിച്ചതിന്റെ പേരിൽ തന്നെ.കഴിഞ്ഞ തവണയും ഇതിന്റെ പേരിൽ ആശാൻ പത്ത് മത്സരത്തിൽ നിന്ന് വിലക്ക് ഉണ്ടായിരുന്നു.
ചെന്നൈക്കെതിരെയുള്ള മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായ ഫലത്തിന് കാരണമായ പ്രത്യേക സന്ദർഭങ്ങൾ ചൂണ്ടിക്കാണിച്ച് വുകോമാനോവിച്ച് തന്റെ നിരാശ പ്രകടിപ്പിച്ചു. ഒരു ഓഫ്‌സൈഡ് സാഹചര്യവും സംശയാസ്പദമായ രണ്ടാമത്തെ ഗോളും അദ്ദേഹം എടുത്തുകാണിച്ചു, റഫറിമാരെ വിമർശിച്ചു.
ആശാൻ മാത്രമല്ല നിലവിൽ ലോകത്ത് തന്നെ ഏറ്റവും മോശം റഫറിയിങ്ങാണ് ഐ എസ് എലിൽ എന്നത് തർക്കമില്ലാത്തെ ഒന്നാണ്.പല പരിശീലക്കാരും ഇതിനെതിരെ വിമർശിച്ചിട്ടുണ്ട്.
ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷം റഫറിമാര്‍ക്കെതിരെ നടത്തിയ വിമര്ശനത്തിനാണ് ഇവാനെതിരെ നടപടി എടുത്തത്. ഒരു മത്സരത്തില്‍ നിന്ന് വിലക്കും 50,000 പിഴയും ബ്ലാസ്റ്റേഴ്‌സ് പരിശീലകന് ചുമത്തിയിട്ടുണ്ട്.