in ,

വീണ്ടും മെസ്സി vs റൊണാൾഡോ പോരാട്ടം വരുന്നു, ഒപ്പം നെയ്മർ ജൂനിയറിന്റെ ക്ലബ്ബും മത്സരിക്കും😍🔥

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളെന്ന് വിശേഷണമുള്ള ലിയോ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിൽ വീണ്ടും നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ആണ് അർജന്റീനയിൽ നിന്നും പുറത്തു വരുന്നത്. അടുത്തവർഷം ആരംഭത്തിൽ നടക്കുന്ന റിയാദ് സീസൺ കപ്പിലാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെയും ലിയോ മെസ്സിയുടെയും ക്ലബ്ബുകൾ തമ്മിൽ നേർക്ക് നേർ മത്സരിക്കുന്നത്.

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളെന്ന്
വിശേഷണമുള്ള ലിയോ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിൽ വീണ്ടും നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ആണ് അർജന്റീനയിൽ നിന്നും പുറത്തു വരുന്നത്. അടുത്തവർഷം ആരംഭത്തിൽ നടക്കുന്ന റിയാദ് സീസൺ കപ്പിലാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെയും ലിയോ മെസ്സിയുടെയും ക്ലബ്ബുകൾ തമ്മിൽ നേർക്ക് നേർ മത്സരിക്കുന്നത്.

അർജന്റീന മാധ്യമപ്രവർത്തകനായ റോയ് നെമറിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി ഒന്നിനാണ് അൽ നസ്ർ VS ഇന്റർ മിയാമി മത്സരം സൗദിയിൽ വച്ച് അരങ്ങേറുക. ഈ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടും. ഒരുപക്ഷേ ഈ രണ്ട് ഇതിഹാസങ്ങളും തമ്മിൽ നേർക്കുനേരെ ഏറ്റുമുട്ടുന്ന അവസാന മത്സരമായി ഇത് മാറിയേക്കാം. റിയാദ് സീസൺ കപ്പ് മത്സരത്തിലായിരിക്കും ഫെബ്രുവരി ഒന്നിന് മിയാമിയും അൽ നസ്റും പരസ്പരം മത്സരിക്കുക.

എന്നാൽ അതിനുമുൻപ് ജനുവരി 29ന് സൂപ്പർതാരമായ നെയ്മർ ജൂനിയറിന്റെ ക്ലബ്ബായ അൽ ഹിലാലുമായി റിയാദ് സീസൺ കപ്പ് മത്സരത്തിൽ ലിയോ മെസ്സിയുടെ ഇന്റർമിയാമി ഏറ്റുമുട്ടും. പരിക്കു കാരണം നെയ്മർ ജൂനിയർ ഈ മത്സരം കളിച്ചേക്കില്ല. എങ്കിലും നിലവിൽ സൗദിയിൽ ഒന്നാമതായ അൽ ഹിലാൽ ശക്തമായ ടീമാണ്. ലോക ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന പോരാട്ടം ഫെബ്രുവരി ഒന്നിന് ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും ഏറ്റുമുട്ടുന്ന മത്സരം തന്നെയാണ്.

വീണ്ടും ആശാന്റെ വിലക്കിന് പിന്നിൽ എ ഐ എഫ് എഫ് തന്നെ

റഫറിയെ വിമർശിച്ച നമ്മുടെ ആശാന് വിലക്ക്, അപ്പുറത്ത് മത്സരം നിയന്ത്രിച്ച റഫറിയെ ഇടിച്ചുപഞ്ചറാക്കി🥵