in ,

AngryAngry LOVELOVE LOLLOL

മുട്ടൻ പണി വരുന്നു..ഐഎസ്എലിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് പുറത്തേക്കോ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനം കാരണം നിർണ്ണായക സമയത് ഗോൾ വഴങ്ങി ഐഎസ്എലിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റർസിന് വമ്പൻ പണി വരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനം കാരണം നിർണ്ണായക സമയത് ഗോൾ വഴങ്ങി ഐഎസ്എലിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റർസിന് വമ്പൻ പണി വരുന്നു.

ആവേശകരമായ സമനിലയിൽ മത്സരം മുന്നോട്ട്നീങ്ങവേ എക്സ്ട്രാടൈമിൽ സുനിൽ ചേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളിനെ ചൊല്ലി പരിശീലകന്റെ നിർദ്ദേശ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ടീം മത്സരം പാതിവഴിയിൽ വെച്ച് ഉപേക്ഷിച്ചിരുന്നു.

ഈയിടെ അരങ്ങേറിയ ഈ അനിഷ്ടസംഭവങ്ങളെ കുറിച്ച് തീരുമാനം എടുക്കാൻ ഇന്ന് AIFF അച്ചടക്കകമ്മിറ്റി കൂടിയിരുന്നു, ഒടുവിൽ ആർട്ടിക്കിൾ 58-പ്രകാരമുള്ള ചാർജ് നോട്ടിസ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറഷൻ കേരള ബ്ലാസ്റ്റേഴ്സിന് അയച്ചു.

മത്സരം പൂർത്തിയാകുന്നതിനു മുൻപ് പ്രതിഷേധം രേഖപ്പെടുത്തി മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരെ കുറഞ്ഞത് 6 ലക്ഷം രൂപ പിഴയുണ്ടാകും. കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ തരം താഴ്ത്തുന്നത് വരെ സംഭവത്തിന്റെ ഗൗരവമനുസരിച് ഉണ്ടായേക്കാവുന്നതാണ്. AIFF ചർച്ച സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വന്നാൽ ഇതിന് കൂടുതൽ വ്യക്തത വരും.

മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ :

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

കേരള ബ്ലാസ്റ്റേഴ്സിന്റെ വെല്ലുവിളി തള്ളികളഞ്ഞു?പ്രതീക്ഷകൾ കൈവിട്ട് ഫാൻസ്‌

റഫറിയുടെ ചതിക്ക് സ്വന്തം തട്ടകത്തിലിട്ട് പ്രതികാരം വീട്ടാൻ ഇവാൻ ആശാൻ; ബ്ലാസ്റ്റേഴ്‌സ് പ്ലാൻ മാറ്റുന്നു