in ,

LOVELOVE

ഇനി കളി മാറും ഇന്ത്യൻ വംശജരെ ദേശീയ ടീമിലെത്തിക്കാൻ ഫുട്ബോൾ ഫെഡറേഷൻ

“ഞങ്ങൾ ലോകമെമ്പാടും കളിക്കുന്ന 24 PIO കളിക്കാരെ സമീപിക്കാൻ നോക്കുകയാണ്. എന്നാൽ ഇരട്ട പൗരത്വത്തിന്റെ പ്രശ്‌നമുണ്ടെന്ന് നിങ്ങൾക്കറിയാം (ഇന്ത്യയ്‌ക്കായി കളിക്കാൻ അനുവദിക്കുന്നില്ല). അതിനാൽ കേന്ദ്രസർക്കാരിന്റെ ചട്ടക്കൂടിനുള്ളിൽ ഇത് എങ്ങനെ ചെയ്യാനാകും എന്ന് നോക്കേണ്ടതുണ്ട്”കളിക്കാരുടെ പേരുകൾ വെളിപ്പെടുത്താതെ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.”ഞങ്ങൾ ഈ വിഷയത്തിൽ ആഭ്യന്തര ചർച്ചകൾ നടത്തുകയാണ്, കൂടുതൽ വ്യക്തത വന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരും” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ഏറ്റവും വലിയ സ്വപ്നമാണ് രാജ്യത്തെ ഫുട്ബോളിന്റെ ഉയർച്ച.കഴിഞ്ഞ കുറച്ച് നാളുകളായി അത് നടന്നുകൊണ്ടിരിക്കുകയാണ് എന്ന് പറയാം.2034 ൽ സൗദിയിൽ നടക്കുന്ന ലോകകപ്പിൽ 10 മത്സരങ്ങൾ ഇന്ത്യയിൽ നടത്തണമെന്ന് ഇന്ത്യ ആവിശ്യപ്പെട്ടിരുന്നു.

ഇപ്പോൾ ഇതാ മറ്റൊരു ചരിത്രപരമായ തീരുമാനം ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറഷനിൽ നിന്ന് വന്നിരിക്കുകയാണ്.ദേശീയ ടീമിൽ കളിക്കാനായി ഇന്ത്യൻ വംശജരെ (പിഐഒ) തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അറിയിച്ചു. ഇന്ത്യൻ വംശജരായ 24 കളിക്കാരെ ഉടൻ സമീപിക്കുമെന്നും പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു.

“ഞങ്ങൾ ലോകമെമ്പാടും കളിക്കുന്ന 24 PIO കളിക്കാരെ സമീപിക്കാൻ നോക്കുകയാണ്. എന്നാൽ ഇരട്ട പൗരത്വത്തിന്റെ പ്രശ്‌നമുണ്ടെന്ന് നിങ്ങൾക്കറിയാം (ഇന്ത്യയ്‌ക്കായി കളിക്കാൻ അനുവദിക്കുന്നില്ല). അതിനാൽ കേന്ദ്രസർക്കാരിന്റെ ചട്ടക്കൂടിനുള്ളിൽ ഇത് എങ്ങനെ ചെയ്യാനാകും എന്ന് നോക്കേണ്ടതുണ്ട്”കളിക്കാരുടെ പേരുകൾ വെളിപ്പെടുത്താതെ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.”ഞങ്ങൾ ഈ വിഷയത്തിൽ ആഭ്യന്തര ചർച്ചകൾ നടത്തുകയാണ്, കൂടുതൽ വ്യക്തത വന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരും” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണ ആര് പ്ലേഓഫ്, കിരീടം നേടണമെന്ന് റഫറിമാർ തീരുമാനിക്കും?

ലൂണയുടെ പകരക്കാരനായി ഉറുഗ്യൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരില്ല എന്ന് ഉറവപ്പായി