കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നായകനും ടീമിന്റെ പ്രധാന തരവുമായി മാറിയ അഡ്രിയൻ ലൂണ കഴിഞ്ഞ ദിവസമാണ് പിരിക്ക് പറ്റി പോയത് താരത്തിന് ഇതോടെ ഈ സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല എന്ന് ഉറപ്പായി.
ലൂണ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനമാണ് ഈ സീസണിൽ ഒന്നടങ്കം നടത്തിയത്.താരത്തിന് ആർത്രോസ്കോപ്പിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്നും, പൂർണ്ണമായ ശാരീരിക ക്ഷമതയ്‌ക്കായി അദ്ദേഹം ഇപ്പോൾ വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും പാതയിലാണെന്നും ക്ലബ് അറിയിച്ചിരുന്നു.
പഞ്ചാബ് എഫ്സിക്കെതിരെ മുമ്പ് നടന്ന പരിശീലനത്തിലാണ് താരത്തിന് പരിക്ക് പറ്റിയത് ഇതോടെ കഴിഞ്ഞ മത്സരവും താരത്തിന് നഷ്ടമായി.
ഉറുഗ്വെയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ നിക്കോളാസ് ലൊഡീറോയെയാണ് ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സ്വന്തമാക്കാൻ നോക്കിയിരുന്നത്. താരത്തിന്റെ ഏജന്റ് തന്നെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്.തൽക്കാലം പുതിയൊരു വിദേശ രാജ്യത്ത് കളിക്കുന്നതിനെക്കുറിച്ച് ലൊഡീറോ ആലോചിക്കുന്നില്ല എന്നാണ് ഏജന്റിന്റെ വെളിപ്പെടുത്തൽ.സ്വന്തം നാട്ടിൽ തന്നെ തുടരാനാണ് ലൊദെയ്റോയുടെ പദ്ധതികൾ എന്നാണ് അറിയാൻ സാധിക്കുന്നത്. ഉറുഗ്വേണ് ക്ലബായ നാഷണലിനു വേണ്ടിയാകും താരം ഇനി ബൂട്ടകെട്ടുക.