in , , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

വാസ്ക്വസ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമോ?? ആരാധകർ കാത്തിരുന്നു വാർത്തയുമായി മാർക്കസ് രംഗത്ത്…

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ അൽവാരോ വാസ്ക്വസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരും പറഞ്ഞു ഒട്ടേറെ അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ അൽവാരോ വാസ്ക്വസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരും പറഞ്ഞു ഒട്ടേറെ അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

താരം കഴിഞ്ഞ സീസണിൽ ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവ വിടും പറഞ്ഞും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോളിത ഇതിനെല്ലാംമുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ.

മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം വാസ്ക്വസ് എഫ്സി ഗോവ വിട്ടിരിക്കുകയാണ്. പരസ്പര ധാരണയോടെയാണ് ക്ലബ്ബും താരവും കരാർ അവസാനിപ്പിച്ചത്. ഈ കാര്യം എഫ്സി ഗോവയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

താരം ഇനി വരാൻ പോകുന്ന സീസണിൽ ഇന്ത്യൻ ക്ലബ്ബുകൾക്കായി കളിക്കില്ല എന്നാണ് മാർക്കസ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരം ഇനി സ്പാനിഷ് ക്ലബിന് വേണ്ടി കളിക്കാനാണ് സാധ്യതയെന്നും മാർക്കസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഒട്ടേറെ ബ്ലാസ്റ്റേഴ്സ് ആരാധകരായിരുന്നു താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരുന്നത്. എന്തിരുന്നാലും പരിക്കെറ്റ ജൗഷുവ സോട്ടിരിയോക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ആരെ കൊണ്ടുവരുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ എല്ലാ ആരാധകരും. ഇതിനെ ബന്ധപ്പെട്ട് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

രണ്ട് മത്സരങ്ങൾ രണ്ട് ഗോളും ജസ്റ്റിൻ ഇമ്മാനുവൽ ഒരു പൊളിയാണ്?

സ്വന്തം ആശാനിട്ട് പണി കൊടുത്ത് ബ്ലാസ്റ്റേഴ്‌സ്