ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായിരുന്നു ഒരു കാലത്ത് മാഞ്ചേസ്റ്റർ യുണൈറ്റഡ്. എന്നാൽ നിലവിൽ അവിടെ കാര്യങ്ങൾ അത്ര സുഖകരമല്ല. തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിലാണ് അവർ ഇപ്പോൾ. യൂറോപ്പ ലീഗ് ഫൈനലിൽ എത്തിയത് മാത്രം അപവാദം.
നിലവിൽ പ്രീമിയർ ലീഗിൽ 16 മത്തെ സ്ഥാനത്താണ് ക്ലബ്. ക്ലബ്ബിന്റെ ഈ മോശം അവസ്ഥക്ക് ഒരു കാരണം അവരുടെ സ്ട്രൈക്കർ റാസ്മസ് ഹോയ്ലൻഡിന്റെ മോശം ഫോമാണ്. ഈ സീസണിൽ 50 മത്സരം കളിച്ച താരത്തിന്റെ ബൂട്ടിൽ നിന്ന് ആകെ പിറന്നത് വെറും 10 ഗോളാണ്. എന്നാൽ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോരിം താരത്തിൽ ഇപ്പോഴും പൂർണ സന്തുഷ്ടവാനാണെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
താൻ ഹോയ്ലൻഡിൽ സന്തുഷ്ടവാനാണ്.ടീം മൊത്തം മെച്ചപ്പെടേണ്ടിതുണ്ട്.എല്ലാം പന്തിന് വേണ്ടിയും അദ്ദേഹം പോരാടുന്നുണ്ട്.അവൻ ഒരുപാട് ഡ്യുവൽ വിജയിക്കും, ഒരുപാട് ഡ്യുവൽ തോൽക്കുകയും ചെയ്യും. അവൻ മെച്ചപ്പെടേണ്ടതുണ്ട്. അതിന് അവൻ കഠിനാധ്വാനം ചെയ്യണം.”
