ഐ എസ് എൽ വലിയ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഇറങ്ങുക്കയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എലിന്റെ ബ്രേക്ക് കഴിഞ്ഞു ആദ്യ മത്സരത്തിനാണ് നാളെ കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഹൈദരാബാദിനെ നേരിടുന്നത്.
ഇതുവരെയുള്ള മത്സരങ്ങളിൽ മികച്ച റിസൾട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ കൈവശം ഉള്ളത് പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നതും ടീമിന് ഏറെ ആശ്വാസമാണ്.
ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ഹൈദരാബാദ് നടത്തിക്കൊണ്ടിരിക്കുന്നത്.ഒരൊറ്റ വിജയം പോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ആറുമത്സരങ്ങളിൽ മൂന്ന് സമനിലയും മൂന്ന് തോൽവിയും ഉള്ള ഇവർ പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്. അതേസമയം 13 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
നിലവിൽ കൊച്ചിയിൽ വിജയിക്കാൻ സാധിച്ചാൽ വീണ്ടും ബ്ലാസ്റ്റേഴ്സിന് ഐ എസ് എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താം.