അർജന്റീനക്ക് ഇന്ത്യയിൽ പന്തു തട്ടാൻ താല്പര്യം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഇന്ത്യൻ ഫുട്ബോൾ ലോകം ഒന്നാകെ ആഘോഷിച്ചിരുന്നു. എന്നാൽ ആ ആഘോഷം അധിക കാലം ഉണ്ടായിരുന്നില്ല. അര്ജന്റീന ഇന്ത്യയിൽ കളിക്കാനുള്ള പ്രതിഫലമായി ചോദിച്ച 40 കോടി കൊടുക്കാനില്ല ഇല്ല പറഞ്ഞു AIFF ഈ ഓഫർ നിഷേധിച്ചിരുന്നു.
ഇതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ 40 കോടി ചിലവാക്കാൻ ഇല്ലേ പറഞ്ഞു ഒട്ടേറെ വിമർശനമാണ് AIFFന് നേരിടേണ്ടി വന്നത്. പിന്നെ AIFF ചെയർമാൻ ഷാജി പ്രഭാകരൻ അര്ജന്റീനക്ക് ഇന്ത്യയുമായല്ല മറ്റ് രാജ്യയത്തോട് ഇന്ത്യയിൽ വെച്ച് കളിക്കാനാണ് താല്പര്യം എന്നാല്ലാം പറഞ്ഞു രംഗത്ത് വന്നിരുന്നു.
ഇതിനു പിന്നാലെയാണ് കേരളത്തിൽ ഫുട്ബോലിനോടുള്ള അമിതമായ സ്നേഹത്തെ പ്രമാണിച്ച് കേരള കായിക മന്ത്രിയായ വി അബ്ദുറഹിമാന്‍ അര്ജന്റീനക്ക് കേരളത്തിൽ കളിക്കാനുള്ള സൗകര്യം ഒരുക്കാം പറഞ്ഞു നോട്ടീസ് അയച്ചിത്. ഇപ്പോഴിത്ത കേരളം അയച്ച നോട്ടീസിന് മറുപടി തന്നിരിക്കുകയാണ് അര്ജന്റീന മാനേജർ.
അര്ജന്റീന കേരളത്തിന്റെ ഓഫർ അംഗീകരിച്ചു എന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി. താല്‍പര്യം അറിയിച്ച് അര്‍ജന്‍റീനയുടെ കത്ത് അടുത്ത ആഴ്ച ലഭിച്ചാല്‍ ഉടന്‍ കേരളം തുടര്‍നടപടി ആരംഭിക്കും എന്നും മന്ത്രി അറിയിച്ചു.
ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ആലോചിച്ചാണ് മത്സര കാര്യത്തില്‍ കേരളം മുന്നോട്ടു പോകുന്നത്. അര്‍ജന്‍റീന മത്സരം സംഘടിപ്പിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് പ്രയാസമുണ്ടാവില്ലെന്നും വി. അബ്ദുറഹിമാന്‍ കൂട്ടിച്ചേർത്തു. ഇതോടെ കേരളത്തിലെ പല ഫുട്ബോൾ ആരാധകരും കണ്ട് സ്വപനം സഫലമാക്കാൻ പോവുകയാണ്. മെസ്സിയെ നേരിട്ട് കാണുക എന്നത്.