in , ,

മികച്ച പ്രകടനം; ഇന്ത്യൻ യുവ ഗോളിയുടെ കരാർ പുതുക്കി ഐഎസ്എൽ ക്ലബ്‌…

സിറ്റി ഗ്രൂപ്പ്‌ ഏറ്റെടുത്തശേഷം വളരെയധികം ഗംഭീരമായി പ്രകടനമാണ് മുംബൈ സിറ്റി എഫ്സി കാഴ്ച്ചവെക്കുന്നത്. നല്ല രീതിയിൽ പണം മുടക്കി മികച്ച താരങ്ങളെയാണ് മുംബൈ അവരുടെ കൂടാരത്തിൽ എത്തിക്കുന്നത്. കഴിഞ്ഞ സീസണിലെ ഷീൽഡ് കപ്പ്‌ ജേതാക്കൾ കൂടിയാണ് മുംബൈ സിറ്റി എഫ്സി.

ഇപ്പോഴിത്ത ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സിക്കായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഗോൾകീപ്പർ ഫുർബ ലചെൻപയുടെ കരാർ പുതുക്കിയിരിക്കുകയാണ് മുംബൈ. 2026 നീളുന്ന മൂന്ന് വർഷ കരാറിൽ കൂടിയാണ് താരം ഒപ്പുവെച്ചത്.

2020-21 സീസൺ മുന്നോടിയായാണ് താരം മുംബൈയിലെത്തുന്നത്. ആ സീസണിലെ സെമി ഫൈനലിൽ ഗോവയുമായി മത്സരത്തിൽ പകരക്കാരനായി വന്ന് പെനാൽട്ടി ഷൂട്ട്ഔട്ടിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് താരം തന്റെ ഐഎസ്എൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം മുംബൈയുടെ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു താരം.

https://twitter.com/KhelNow/status/1674040883094732800?t=qwZB_AcT1LkBSrOL4tlAVQ&s=19

2015ൽ ഷില്ലോങ് ലജോങിലൂടെയാണ് താരം തന്റെ സീനിയർ കരിയർ ആരംഭിക്കുന്നത്. അവിടെ നിന്ന് 2019-20 സീസൺ മുന്നോടിയായി റയൽ കാശ്മീരിലേക്കും താരം ചേക്കേറി. ആ സീസണിൽ ഐ-ലീഗിലെ മികച്ച ഗോളിയായിരുന്നു ഫുർബ ലചെൻപ. പിന്നെ താരം മുംബൈലേക്ക് വരുകയായിരുന്നു. ഇനിയും താരം മുംബൈക്ക് വേണ്ടി മികച്ചപ്രകടനം കാഴ്ച്ച വെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരത്തെ സ്വന്തമാക്കി പഞ്ചാബ്…

അർജന്റീന കേരളത്തിലേക്ക്; മെസ്സിയെ നേരിട്ട് കാണാം എന്നാ ആവേശത്തിൽ ആരാധകർ….