in , , ,

OMGOMG LOLLOL CryCry

ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരത്തെ സ്വന്തമാക്കി പഞ്ചാബ്…

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പുതിയതായി വന്ന റൗണ്ട്ഗ്ലാസ് പഞ്ചാബ് തങ്ങളുടെ ആദ്യ ഐഎസ്എൽ സീസണിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. ഇതിനോട്‌ ബന്ധപ്പെട്ട് പഞ്ചാബ് കേരള ബ്ലാസ്റ്റേഴ്സിന്റെ റിസീവ് ടീം ക്യാപ്റ്റനായ തേജസ്‌ കൃഷ്ണയെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ബ്ലാസ്റ്റേഴ്സ് താരത്തെയും കൂടി സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരമായ ദേനചന്ദ്ര മെയ്തേയെയാണ് റൗണ്ട്ഗ്ലാസ് പഞ്ചാബ് സ്വന്തമാക്കിയിരിക്കുന്നത്. 29ക്കാരൻ 2025 വരെ നീളുന്ന രണ്ടു വർഷ കരാറിലാണ് ഒപ്പിട്ടത്. താരം കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഒഡിഷ എഫ്സിക്കി വേണ്ടിയായിരുന്നു പന്ത് തട്ടിയിരുന്നത്.

കഴിഞ്ഞ സീസണിലെ സൂപ്പർ കപ്പ്‌ ജേതാക്കളായ ഒഡിഷ എഫ്സിയുടെ ടീമിലെ അങ്കം കൂടിയായിരുന്നു മണിപ്പൂർ സ്വദേശിയായ ദേനചന്ദ്ര മെയ്തേ. താരം കഴിഞ്ഞ സീസണിൽ ഒഡിഷക്കി വേണ്ടി 14ഓളം മത്സരങ്ങളിൽ താരം പന്ത് തട്ടിയിട്ടുണ്ട്. 2020-21 സീസൺ മുന്നോടിയായാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

https://twitter.com/90ndstoppage/status/1673962059967365120?t=acnZhUaEUeULFS0BA6sU4g&s=19

താരം ബ്ലാസ്റ്റേഴ്‌സിൽ രണ്ടു വർഷ കരാറിലാണ് എത്തുന്നത്. ബ്ലാസ്റ്റേഴ്‌സിനായി താരം രണ്ട് സീസണുകളിൽ നിന്ന് മൊത്തം 9 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനും ഒഡീഷിക്കും പുറമേ ഇന്ത്യൻ ഫുട്ബോളിലെ വമ്പൻ ക്ലബ്ബുകളായ നേരോക്ക, ട്രൗ, ചർച്ചിൽ ബ്രദേഴ്സ് എന്നി ക്ലബ്ബുകൾക്ക് വേണ്ടി താരം പന്ത് തട്ടിയിട്ടുണ്ട്.

ഇവാന്റെ മടങ്ങി വരവ്‌ മറ്റൊരു ഐ എസ് എൽ ക്ലബ്ബിലേക്ക്?

മികച്ച പ്രകടനം; ഇന്ത്യൻ യുവ ഗോളിയുടെ കരാർ പുതുക്കി ഐഎസ്എൽ ക്ലബ്‌…