in ,

LOLLOL LOVELOVE OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്സിനെതിരെ പോഗ്ബ കളിക്കുമോ? എടികെ കോച്ച് പറയുന്നു..

സീസണിലെ എ ടി കെ മോഹൻ ബഗാന്റെ സൂപ്പർ സൈനിങ് എന്ന് വിശേഷിപ്പിക്കുന്ന പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറൻറ്റീനോ പോഗ്ബയെ കഴിഞ്ഞ മത്സരത്തിൽ കോച്ച് കളിപ്പിച്ചിരുന്നില്ല. എന്നാൽ കേരള ബ്ലാസ്റ്റർസിനെതിരായ മത്സരത്തിൽ ഡിഫെൻഡർ കളിക്കുമോ എന്ന് ആരാധകർക്ക് ചോദ്യമുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിനെ അവരുടെ മൈതാനത്തു വെച്ച് അവരുടെ വലിയ ആരാധകകൂട്ടത്തിന് മുന്നിൽ വെച്ച് നേരിടാനൊരുങ്ങുന്ന എ ടി കെ മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറാണ്ടോ വലിയ ആത്മവിശ്വാസത്തിലാണുള്ളത്.

ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് മൂന്നു പോയന്റുകൾ നേടാനാണ് തങ്ങൾ ഇവിടെ വന്നതെന്നാണ് അദ്ദേഹം പ്രെസ്സ് കോൺഫറൻസിനിടെ പറഞ്ഞത്. എന്തായാലും കഴിഞ്ഞ മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ വെച്ച് ചെന്നൈയിൻ എഫ്സിയോട് തോൽവിയറിഞ്ഞാണ് മോഹൻ ബഗാൻ വരുന്നത്.

സീസണിലെ എ ടി കെ മോഹൻ ബഗാന്റെ സൂപ്പർ സൈനിങ് എന്ന് വിശേഷിപ്പിക്കുന്ന പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറൻറ്റീനോ പോഗ്ബയെ കഴിഞ്ഞ മത്സരത്തിൽ കോച്ച് കളിപ്പിച്ചിരുന്നില്ല. എന്നാൽ കേരള ബ്ലാസ്റ്റർസിനെതിരായ മത്സരത്തിൽ ഡിഫെൻഡർ കളിക്കുമോ എന്ന് ആരാധകർക്ക് ചോദ്യമുണ്ട്.

കേരള ബ്ലാസ്റ്റർസിനെതിരായി നടക്കുന്ന മത്സരത്തിന് മുൻപ് നടന്ന പത്രസമ്മേളനത്തിൽ ഫ്ലോറൻറ്റീനോ പോഗ്ബയെ കളിപ്പിക്കുന്നത് സംബന്ധിച്ച് എ ടി കെ മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറാണ്ടോ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

“പോഗ്ബയുടെ കാര്യത്തിൽ അവൻ ആദ്യത്തെ ആറ് മത്സരങ്ങൾ കളിച്ചേക്കില്ല, എന്നാൽ ബാക്കിയുള്ള മത്സരങ്ങളെല്ലാം കളിക്കും, അത് ദൈനംദിന കാര്യത്തെ ആശ്രയിച്ചിരിക്കും. എ‌എഫ്‌സി കപ്പിൽ അദ്ദേഹം ധാരാളം കളിച്ചു, പക്ഷേ അദ്ദേഹത്തിനെ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത് എല്ലാം പ്ലാനിനെ ആശ്രയിച്ചിരിക്കുന്നു. എന്റെ എല്ലാ വിദേശ കളിക്കാരിലും ഞാൻ വിശ്വസിക്കുന്നു, ആരെ കളിപ്പിക്കണമെന്നുള്ള തീരുമാനം മത്സരത്തിന് മുൻപാണ് എടുക്കുന്നത്.” – യുവാൻ ഫെറാണ്ടോ പറഞ്ഞു.

ഡ്യൂറണ്ട് കപ്പിലും എഎഫ്സി കപ്പിലും എ ടി കെ മോഹൻ ബഗാനു വേണ്ടി കളിച്ച ഫ്ലോറൻറ്റീനോ പോഗ്ബയെന്ന ഡിഫെൻഡറെ അടുത്ത കുറച്ചു മത്സരത്തിൽ കളിപ്പിക്കാൻ സാധ്യതകൾ കുറവാണെന്നാണ് ഫെറാണ്ടോ പറഞ്ഞത്. ഇനിയുള്ള ദിവസങ്ങളിലെ പരിശീലനങ്ങളെ സംബന്ധിച്ചായിരിക്കും പരിശീലകൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

ഐഎസ്എല്ലിലെ ആരെ വേണമെങ്കിലും തോൽപ്പിക്കാൻ കഴിവുള്ള ടീമാണ് എടികെയെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്

ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമായതെന്ത്? ഇവാൻ ആശാൻ പറയുന്നു