in , , , ,

CryCry LOVELOVE AngryAngry LOLLOL OMGOMG

ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമായതെന്ത്? ഇവാൻ ആശാൻ പറയുന്നു

ആദ്യ മത്സരത്തിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസവുമായിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിന്റെ തുടക്കത്തിൽ ഇവാൻ കലിയുഷ്‌നിയിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ട് നിന്നെങ്കിലും ആ മികവ് പിന്നീട് ബ്ലാസ്റ്റേഴ്സിന് തുടരാനായില്ല. ദിമിത്രി പെട്രോസിന്റെയും ജോണി കുക്കോയുടെയും ഗോളിൽ ആദ്യ പകുതിയിൽ തന്നെ എടികെ മോഹൻ ബഗാൻ 2-1 മുന്നിട്ട് നിന്നു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടാം പകുതിയിലും തിളങ്ങിയത് എടികെ മോഹൻ ബഗാൻ തന്നെയായിരുന്നു.

രണ്ടാം പകുതിയിൽ പെട്രോസ് ഹാട്രിക്ക് പൂർത്തിയാക്കുന്നതും ലെന്നി റോഡ്രിഗസ് ഒരു ഗോൾ സ്‌കോർ ചെയ്യുന്നതുമാണ് രണ്ടാം പകുതിയിൽ കാണാൻ സാധിച്ചത്. മലയാളി താരം രാഹുൽ 81 ആം മിനുട്ടിൽ ഗോൾ നേടിയെങ്കിലും ആ ഗോൾ ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തെ തടഞ്ഞില്ല. ബദ്ധവൈരികളായ എടികെ മോഹൻബഗാനോട് സ്വന്തം ഹോം ഗ്രൗണ്ടിൽ പരാജയപ്പെട്ടത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഒന്നാകെ നിരാശയിലാഴ്ത്തുന്നുണ്ട് എങ്കിലും ഈ തോൽ‌വിയിൽ നിന്നും പാഠം ഉൾക്കൊണ്ട് ബ്ലാസ്റ്റേഴ്‌സ് കൂടുതൽ കരുത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

എടികെ മോഹൻബഗാനോട് വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമായ ഘടകങ്ങളും വിശദീകരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തോൽവിയുടെ കാരണങ്ങളും വിശദീകരിച്ചത്.

കളിക്കാർക്ക് തീരുമാനമെടുക്കുന്നതിൽ വന്ന പിഴവുകളാണ് മത്സരത്തിൽ തോൽവിക്ക് കാരണമായതെന്ന് ഇവാൻ വുകമനോവിച്ച് പറഞ്ഞു. മികച്ച ടീമുകൾക്കെതിരെ കളിക്കുമ്പോൾ തീരുമാനമെടുക്കുക എന്നത് പ്രധാനമാണ്. എന്നാൽ ഇന്നലെ അറ്റാക്ക് ചെയ്യുന്നതിലും ഡ്യുവലുകൾ നേരിടുന്നതിലും മോശം തിരുമാനങ്ങളാണ് കളിക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും തിരുമാനമെടുക്കുന്നതിൽ വന്ന പിഴവുകൾക്ക് ഞങ്ങൾ ശിക്ഷ അനുഭവിച്ചെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

പന്ത് കൈവിട്ടതോടെ കൗണ്ടർ അറ്റാക്കുകൾ നേരിടേണ്ടി വന്നെന്നും ഞങ്ങളുടെ പിഴവ് കൊണ്ട് മാത്രമാണ് ഗോളുകൾ വഴങ്ങിയത് എന്നും അക്കാര്യം തന്നെ വിഷമിപ്പിക്കുന്നുവെന്നും ഇവാൻ പറഞ്ഞു. ഒക്ടോബർ 23 ന് ഒഡീഷയ്ക്കെതിരെയാണ് ഇനി ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ഒഡീഷയുടെ തട്ടകത്തിലാണ് മത്സരം.

ബ്ലാസ്റ്റേഴ്സിനെതിരെ പോഗ്ബ കളിക്കുമോ? എടികെ കോച്ച് പറയുന്നു..

ആഘോഷം അതിര് കടന്നു; എടികെ താരത്തിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സൈബർ ആക്രമണം