in , , , ,

LOVELOVE AngryAngry LOLLOL CryCry OMGOMG

ആഘോഷം അതിര് കടന്നു; എടികെ താരത്തിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സൈബർ ആക്രമണം

ഇന്നലെ കൊച്ചിയിൽ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹൻ ബഗാൻ മത്സരത്തിന്റെ ചൂട് സോഷ്യൽ മീഡിയയിലും. ബ്ലാസ്റ്റേഴ്‌സ് 2 – 5 ന് പരാജയപ്പെട്ട മത്സരത്തിൽ ഇന്നലെ എടികെയ്ക്ക് വേണ്ടി ഗോൾ നേടിയ ലെന്നി റോഡ്രിഗസിനെതീരെ ഒരു വിഭാഗം കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സൈബർ ആക്രമണം. ഇന്നലെ നടന്ന മത്സരത്തിൽ എടികെ മോഹൻബഗാന്റെ നാലാം ഗോൾ നേടിയത് ലെന്നി റോഡ്രിഗസായിരുന്നു. ഈ ഗോൾ നേടിയതിന് ശേഷം ലെന്നി റോഡ്രിഗസ് നടത്തിയ ഷട്ട്അപ്പ് സെലബ്രെഷനാണ് ഒരു വിഭാഗം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡിയിലാണ് ഒരു വിഭാഗം ബ്ലാസ്റ്റേഴ്‌സ് ആരാധകർ സൈബർ ആക്രമണം നടത്തിയിരിക്കുന്നത്. താരത്തെ വംശീയമായി അധിക്ഷേപിക്കുകയും താരത്തിന്റെ കുടുംബത്തെ അടക്കം മോശം പരാമർശം നടത്തിയുമാണ് ചില ബ്ലാസ്റ്റേഴ്‌സ് ആരാധകർ താരത്തിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ സൈബർ ആക്രമണം നടത്തുന്നത്.

ലെന്നി റോഡ്രിഗസിനെതിരെയുള്ള ഇത്തരത്തിലുള്ള സൈബർ ആക്രമണത്തെ പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും എതിർക്കുന്നുണ്ട്. താരത്തെ വംശീയമായി അധിക്ഷേപിക്കുന്നതിനോടും താരത്തിന്റെ കുടുംബത്തെ അപമാനിക്കുന്നതിനോടും ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും കളിക്കളത്തിൽ നടന്ന സംഭവത്തിന് ആരോഗ്യപരമായി മറുപടി നൽകേണ്ടതെന്നും ചില ബ്ലാസ്റ്റേഴ്‌സ് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

അതെ സമയം ഇന്നലെ നടന്ന മത്സരത്തിൽ 5-2 എന്ന സ്‌കോർ ലൈനിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. എടികെയ്ക്ക് വേണ്ടി ദിമിത്രി പെട്രോസ് ഹാട്രിക്ക് നേടിയപ്പോൾ ജോണി കുക്കോയും ലെന്നി റോഡ്രിഗസുമാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. ഇവാൻ കലിയുഷ്‌നിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ആണ് മത്സരത്തിൽ ഗോളുകൾക്ക് തുടക്കമിട്ടത് എങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ കൈയ്യിൽ നിന്നും മത്സരത്തിന്റെ നിയന്ത്രണം എടികെ ഏറ്റെടുക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ പരാജയത്തിന് പിന്നാലെ തോൽവിയുടെ ഘടകങ്ങൾ വിശദീകരിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കളിക്കാർക്ക് തീരുമാനമെടുക്കുന്നതിൽ വന്ന പിഴവുകളാണ് മത്സരത്തിൽ തോൽവിക്ക് കാരണമായതെന്നും അറ്റാക്ക് ചെയ്യുന്നതിലും ഡ്യുവലുകൾ നേരിടുന്നതിലും മോശം തിരുമാനങ്ങളാണ് കളിക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും തിരുമാനമെടുക്കുന്നതിൽ വന്ന പിഴവുകൾക്ക് ഞങ്ങൾ ശിക്ഷ അനുഭവിച്ചെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമായതെന്ത്? ഇവാൻ ആശാൻ പറയുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് Vs എടികെ മോഹൻ ബഗാൻ പ്ലെയർ റേറ്റിംഗ് ഇതാ….