in ,

LOVELOVE

ഐഎസ്എല്ലിലെ ആരെ വേണമെങ്കിലും തോൽപ്പിക്കാൻ കഴിവുള്ള ടീമാണ് എടികെയെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്

കൊച്ചിയിൽ പന്തുരുളാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, ഇന്ത്യൻ സൂപ്പർ ലീഗിലെ ഏത് ടീമിനെ വേണമെങ്കിലും തോൽപ്പിക്കാൻ കഴിവുള്ള ടീമാണ് എ ടി കെ മോഹൻ ബഗാനെന്നും അവർ എന്തിനാണ് ഇവിടെ വന്നതെന്നതിനെ കുറിച്ച് തങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്.

എ ടി കെ മോഹൻ ബഗാനെതിരായ ഹോം മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് ഇവാൻ വുകോമനോവിച് ഇക്കാര്യങ്ങൾ പറയുന്നത്, ആദ്യ രണ്ട് മത്സരങ്ങൾ നോക്കി ഒരു ടീമിനെയും വിലയിരുത്താനാവില്ലെന്നും ഇവാൻ പറഞ്ഞു.

“കഴിഞ്ഞ സീസണിൽ മികച്ച പ്രകടനത്തോടെ തുടങ്ങിയ നിരവധി ടീമുകൾ ഉണ്ടായിരുന്നു, അവർ എല്ലായിടത്തും പ്രശംസിക്കപ്പെട്ടു, എന്നിട്ടും അവർ പ്ലേ ഓഫിൽ എത്തിയില്ല. നല്ല രീതിയിൽ തുടങ്ങാത്ത ടീമായിരുന്നു ഞങ്ങൾ, ഒഡീഷ എഫ്‌സിക്കെതിരായ നാലാം മത്സരത്തിൽ ഞങ്ങൾ ആദ്യ വിജയം നേടിയെങ്കിലും ഞങ്ങൾ ഫൈനലിൽ വരെ എത്തി.”

“അതിനാൽ ഈ ആദ്യ രണ്ട് മത്സരങ്ങൾ നിങ്ങൾക്ക് ഒരു നല്ല സീസൺ ലഭിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പൊന്നും നൽകുന്നില്ല. എടികെ ആദ്യ മത്സരത്തിൽ തോറ്റുവെന്നതിൽ വലിയ കാര്യമില്ല, അവർക്ക്‌ ഇപ്പോഴും നല്ല നല്ല പരിശീലകനും കളിക്കാരുമുണ്ട്. ഐഎസ്എല്ലിലെ ആരെ വേണമെങ്കിലും തോൽപ്പിക്കാനുള്ള കഴിവ് അവർക്കുണ്ട്. നാളെ എന്തിനാണ് അവർ വരുന്നതെന്ന് അവർക്കറിയാം, നമ്മൾ ബോധവാന്മാരായിരിക്കണം. ” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

Kerala blasters

ഇവാൻ കലിയൂഷ്നി വീണ്ടും സൂപ്പർ സബ്ബാകുമോ? ഇവാൻ പറയുന്നു..

ബ്ലാസ്റ്റേഴ്സിനെതിരെ പോഗ്ബ കളിക്കുമോ? എടികെ കോച്ച് പറയുന്നു..