in ,

LOVELOVE

ഇവാൻ കലിയൂഷ്നി വീണ്ടും സൂപ്പർ സബ്ബാകുമോ? ഇവാൻ പറയുന്നു..

ഈസ്റ്റ്‌ ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സബ്ബായി അവതരിച്ചുകൊണ്ട് കിടിലൻ ഇരട്ടഗോളുകൾ നേടി അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയ ഉക്രൈനിയൻ താരം ഇവാൻ കലിയൂഷ്നി എ ടി കെ മോഹൻ ബഗാനേതിരായ മത്സരത്തിൽ വീണ്ടും പകരക്കാരനാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഈസ്റ്റ്‌ ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സബ്ബായി അവതരിച്ചുകൊണ്ട് കിടിലൻ ഇരട്ടഗോളുകൾ നേടി അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയ ഉക്രൈനിയൻ താരം ഇവാൻ കലിയൂഷ്നി എ ടി കെ മോഹൻ ബഗാനേതിരായ മത്സരത്തിൽ വീണ്ടും പകരക്കാരനാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

എടികെ മോഹൻ ബഗാനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് ഇവാൻ ആശാൻ ഇക്കാര്യങ്ങൾ പറയുന്നത്. കഴിഞ്ഞ മത്സരത്തിൽ ഉക്രൈനിയൻ താരം ബെഞ്ചിൽ നിന്ന് തുടങ്ങുമെന്ന് ടീം നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിൽ ടീം സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ ടി കെ മോഹൻ ബഗാനെതിരായ മത്സരത്തിൽ ആരൊക്കെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ ഇവാൻ ആശാൻ, ഇവാൻ കലിയൂഷ്നി പുതിയ താരമാണെന്നും ഘട്ടം ഘട്ടമായി ടീമിനോട് ഇനിയും പൊരുത്തപ്പെടേണ്ടത് ഉണ്ടെന്നും കൂട്ടിച്ചേർത്തു.

“ഇത് ഇവാനെക്കുറിച്ച് മാത്രമല്ല, ഐഎസ്എല്ലിൽ കളിക്കുന്നത് എളുപ്പമാണെന്ന് പല വിദേശ താരങ്ങളും കരുതുന്നുണ്ട്. ഇവാൻ കലിയൂഷ്നി ഇപ്പോൾ എത്തിയിട്ടേയുള്ളൂ, ഒരു പുതിയ അന്തരീക്ഷത്തിലേക്ക് അവനെ പൊരുത്തപ്പെടുത്തുന്നത് ഞങ്ങൾ ഘട്ടം ഘട്ടമായി ചെയ്യനാണ് ആഗ്രഹിക്കുന്നത്.”

“ആദ്യ മത്സരത്തിൽ ഞങ്ങൾ തീരുമാനിച്ചു ഇവാൻ ബെഞ്ചിൽ നിന്ന് ആരംഭിക്കുമെന്ന്, കളി ഉയർത്താൻ അദ്ദേഹത്തിന് മികച്ച ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇവാൻ കളിക്കളത്തിലിറങ്ങിയതിൽ ഞങ്ങൾ സന്തോഷിച്ചു, ഇവാൻ തന്റെ പക്കലുള്ള നിലവാരം ഉടനടി കാണിച്ചു, അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്.” – ഇവാൻ വുകോമാനോവിച് പറഞ്ഞു

.കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

kerala blasters

വിദേശ താരങ്ങൾ ഇവിടെ വന്നത് എന്തിനാണെന്ന് അവർ കാണിച്ചുതരും!! – ഇവാൻ ആശാൻ

ഐഎസ്എല്ലിലെ ആരെ വേണമെങ്കിലും തോൽപ്പിക്കാൻ കഴിവുള്ള ടീമാണ് എടികെയെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്