in ,

AngryAngry LOVELOVE LOLLOL OMGOMG CryCry

‘റഫറിയടക്കം ബാംഗ്ലൂരു ടീമിൽ 12പേർ?’ എന്താണ് ഇവർക്ക് മാത്രം ഇങ്ങനെ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ നിരവധി തവണയാണ് റഫറിമാരുടെ തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിച്ചു വരുന്നത്. പ്രത്യേകിച്ച് ബാംഗ്ലൂരു എഫ്സിയുടെ മത്സരങ്ങൾക്ക് അവർക്ക് അനുകൂലമായി നിരവധി തവണ ഉണ്ടായിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ നിരവധി തവണയാണ് റഫറിമാരുടെ തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിച്ചു വരുന്നത്. പ്രത്യേകിച്ച് ബാംഗ്ലൂരു എഫ്സിയുടെ മത്സരങ്ങൾക്ക് അവർക്ക് അനുകൂലമായി നിരവധി തവണ ഉണ്ടായിട്ടുണ്ട്.

സീസണിന്റെ തുടക്കത്തിലേ മത്സരത്തിൽ ഹോം സ്റ്റേഡിയമായ ശ്രീകണ്ടീരവയിൽ ബാംഗ്ലൂരു എഫ്സി ഒരു ഗോൾ ലീഡിൽ മുന്നിട്ടു നിൽക്കവേ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി യുടെ സ്പാനിഷ് താരം ജോൺ ഗസ്ഥനാഗ നേടിയ സമനില ഗോൾ ഓഫ്‌സൈഡ് വിളിച്ച് റഫറി നിഷേധിച്ചിരുന്നു,

എന്നാൽ യഥാർത്ഥത്തിൽ ഇത് ഓഫ്സൈഡ് അല്ലായിരുന്നു, ഇത് ചോദ്യം ചെയ്യാൻ പോയ പരിശീലകൻ മാർക്കോ ബാൽബുളിന് റഫറി റെഡ് കാർഡ് നൽകുകയും ചെയ്തു.

പിന്നീട് ഒരുപാട് തവണ തെറ്റുകൾ വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ നടന്ന മത്സരങ്ങളിൽ പ്ലേഓഫ് മത്സരത്തിൽ നിർണ്ണായക സമയത്ത് ബാംഗ്ലൂരു എഫ്സി താരം സുനിൽ ചേത്രി നേടിയ വിവാദ ഗോൾ റഫറി ഗോൾ അനുവദിച്ചിരുന്നു.

എന്നാൽ റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് മത്സരം പൂർത്തിയാകുന്നതിന് മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം കളം വിട്ടുപോയി.

പ്ലേഓഫ് വിവാദത്തിന്റെ ചൂട് ഒഴിയും മുൻപേ ഇതാ കഴിഞ്ഞ ദിവസം നടന്ന സെമിഫൈനൽ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ ബാംഗ്ലൂരു എഫ്സി ഒരു ഗോളിന് മുന്നിട്ടുനിൽക്കവേ നിർണ്ണായക സമയത്ത് മുംബൈ സിറ്റി താരം ഗ്രേഗ് സ്റ്റുവർട് ഷൂട്ട്‌ ചെയ്ത പന്ത് വളരെ കൃത്യമായി ബാംഗ്ലൂരു ഗോൾകീപ്പറുടെ കയ്യിൽ തട്ടി പുറത്ത്പോയി.

എന്നാൽ മുംബൈ സിറ്റി എഫ്സിക്ക് കോർണർ കിക്ക് നൽകുന്നതിന് പകരം ബാംഗ്ലൂരു എഫ്സിക്ക് അനുകൂലമായി റഫറി ഔട്ട്‌കിക്ക് ആണ് വിധിച്ചത്. കൂടാതെ വേറെയും പിഴവുകൾ റഫറിയുടെ ഭാഗത്ത്‌ നിന്നുമുണ്ടായി.

ഇതുപോലെ തുടരുന്ന റഫറിയിങ്ങിന്റെ ഗുരുതര പിഴവുകൾ ഓരോ ടീമിനും അർഹിച്ചത് ലഭിക്കുന്നതിൽ നിന്നും തടസ്സമാകുന്നുണ്ട്. ഐഎസ്എലിൽ ‘VAR’ കൊണ്ടുവരാനുള്ള ആലോചനകൾ നടക്കുണ്ടെങ്കിലും ഇവിടെയുള്ള റഫറിമാർക്ക് കൂടുതൽ പ്രഫഷണലായിട്ടുള്ള ട്രെയിനിങ് നൽകേണ്ടത് അത്യാവശ്യമാണ്.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

https://youtu.be/dbkFI9GJ_4g

മുംബൈ സിറ്റി എഫ്സി vs ബാംഗ്ലൂരു എഫ്സി സെമിഫൈനൽ മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ മുഴുവൻ കാണാം :

സുനിൽ ചേത്രിക്കും കേരള ബ്ലാസ്റ്റേഴ്സിനും തെറിയഭിഷേകം..

വീണ്ടും ബെംഗളൂരുവിന് റഫറിയുടെ സഹായം; പുതിയ ആരോപണം