in ,

AngryAngry LOLLOL LOVELOVE CryCry OMGOMG

സുനിൽ ചേത്രിക്കും കേരള ബ്ലാസ്റ്റേഴ്സിനും തെറിയഭിഷേകം..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സെമിഫൈനൽ പോരാട്ടം മുംബൈയിലെ ഫുട്ബോൾ അറീനയിൽ വെച്ച് അരങ്ങേറിയപ്പോൾ ആദ്യപാദത്തിൽ വിലപ്പെട്ട എവേ വിജയം നേടാൻ ബാംഗ്ലൂരു എഫ്സിക്ക് കഴിഞ്ഞു.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സെമിഫൈനൽ പോരാട്ടം മുംബൈയിലെ ഫുട്ബോൾ അറീനയിൽ വെച്ച് അരങ്ങേറിയപ്പോൾ ആദ്യപാദത്തിൽ വിലപ്പെട്ട എവേ വിജയം നേടാൻ ബാംഗ്ലൂരു എഫ്സിക്ക് കഴിഞ്ഞു.

മത്സരം തുടങ്ങുന്നതിനു മുൻപ് ആവേശകരമായി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ഇരുടീമുകളുടെയും ആരാധകർ സ്റ്റേഡിയതിന് പുറത്ത് തങ്ങളുടെ ടീമിനെ വരവേറ്റും എതിരാളികൾക്കെതിരെ മുദ്രാവാക്യം മുഴക്കിയുമാണ് സെമിഫൈനൽ ആവേശം പടർത്തിയത്.

പ്ലേഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരെ ബാംഗ്ലൂരു എഫ്സി താരം സുനിൽ ചേത്രി നേടിയ വിവാദ ഗോളിനെ ചൊല്ലിയുണ്ടായ സംഭവവികാസങ്ങൾ നമ്മുക്ക് അറിയാവുന്നതാണ്.

എന്തായാലും മുംബൈ സിറ്റി ആരാധകർ സെമിഫൈനൽ മത്സരത്തിന് മുൻപ് ബാംഗ്ലൂരു ടീമിനെയും സുനിൽ ചേത്രിയെയും തെറിയഭിഷേകം നടത്തിയാണ് സ്വീകരിച്ചത്.

കൂടാതെ മത്സരം കാണാൻ വന്ന എവേ ഫാൻസ്‌ ബാംഗ്ലൂരു എഫ്സി ആരാധകർ തങ്ങളുടെ മുഖ്യ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരെയും മുദ്രാവാക്യം വിളിച്ചാണ് മുംബൈ അറീനയിൽ പ്രവേശിച്ചത്.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

മുംബൈ സിറ്റി എഫ്സി vs ബാംഗ്ലൂരു എഫ്സി സെമിഫൈനൽ മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ മുഴുവൻ കാണാം :

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഐ- ലീഗിലേക്ക് തരം താഴ്ത്താനാവില്ല; കാരണം ഐഎസ്എല്ലിലെ ഈ നിയമം

‘റഫറിയടക്കം ബാംഗ്ലൂരു ടീമിൽ 12പേർ?’ എന്താണ് ഇവർക്ക് മാത്രം ഇങ്ങനെ?