in , , , , ,

AngryAngry CryCry LOVELOVE LOLLOL OMGOMG

ബ്ലാസ്റ്റേഴ്‌സിന് ബംഗളുരുവിന്റെ വക എട്ടിന്റെ പണി

ഒരു വിദേശ താരത്തെ ടീമിലെത്തിക്കുന്നതിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്ന് രാവിലെ മുതൽ ഓസ്ട്രേലിയൻ താരം റയാൻ വില്യംസിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി എന്ന വാർത്തകൾ പ്രചരിച്ചിരുന്നു.

ഒരു വിദേശ താരത്തെ ടീമിലെത്തിക്കുന്നതിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്ന് രാവിലെ മുതൽ ഓസ്ട്രേലിയൻ താരം റയാൻ വില്യംസിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി എന്ന വാർത്തകൾ പ്രചരിച്ചിരുന്നു.

ചില വിശ്വസനീയ കേന്ദ്രങ്ങൾ ഈ വാർത്തകൾ പുറത്ത് വിടുകയും ചെയ്തിരുന്നു. എന്നാൽ ലഭ്യമാവുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് താരം ബ്ലാസ്റ്റേഴ്‌സിൽ എത്തില്ല എന്നാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ബംഗളുരു എഫ്സി താരത്തെ സൈൻ ചെയ്യുന്നതിൽ മുൻപന്തിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബ്ലാസ്റ്റേഴ്‌സ് നൽകിയതിലും വലിയ കരാറുമായാണ് ബംഗളുരു താരത്തെ സമീപിച്ചത്.

താരം ബംഗളുരുവുമായി കരാർ ഒപ്പിട്ടിട്ടില്ലായെങ്കിലും താരം ബംഗളുരുവുമായി കൂടുതൽ അടുക്കുന്നു എന്നാ വാർത്തകൾ പുറത്ത് വരുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് അത് വലിയ തിരിച്ചടിയാണ്. മാർക്കസ് മർഗുല്ലോയടക്കം താരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കില്ല എന്ന് സൂചന നൽകുന്ന ട്വീറ്റ് പങ്ക് വെച്ചിരുന്നു.

അതേ സമയം ഓസ്ട്രേലിയൻ ലീഗിലെ പെർത് ഗ്ലോറിയിൽ നിന്നാണ് താരം ഇന്ത്യയിലേക്ക് വരുന്നത്. സൗത്ത് ഇന്ത്യൻ ക്ലബുകൾ അദ്ദേഹത്തെ സമീപിച്ചതായി ഓസ്ട്രേലിയൻ മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു.

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷ വാർത്ത; ഓസ്ട്രേലിയൻ സൂപ്പർ താരം വരുന്നു….

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് ഉറപ്പിച്ചു?; ഗോൾ വലക്ക് മുൻപ്പിൽ ഇനി സൂപ്പർ താരം…